Latest Videos

ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യ അവര്‍ രണ്ടുപേരെയും തുടക്കത്തിലെ വീഴ്ത്തണമെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

By Web TeamFirst Published Nov 28, 2020, 7:28 PM IST
Highlights

സ്മിത്തിനെ തുടക്കത്തിലെ പുറത്താക്കണമെങ്കില്‍ ഓഫ് സ്റ്റംപിന് പുറത്ത് ഫിഫ്ത്ത് സ്റ്റംപില്‍ പന്തെറിയണമെന്ന സച്ചിന്‍റെ അഭിപ്രായം ഞാന്‍ കണ്ടു. എന്‍റെ അഭിപ്രായത്തില്‍ സ്മിത്തിനെതിരെ ആദ്യ 20 പന്തുകളാണ് നിര്‍ണായകം.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിക്കണമെങ്കില്‍ ഇന്ത്യ ആദ്യം വീഴ്ത്തേണ്ടത് സ്റ്റീവ് സ്മിത്തിന്‍റെയും മാര്‍നസ് ലാബുഷെയ്ന്‍റെയും വിക്കറ്റുരകളെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇവര്‍ രണ്ടുപേരെയും തുടക്കത്തിലെ ആക്രമിച്ച് സമ്മര്‍ദ്ദത്തിലാക്കിയാല്‍ മാത്രം വിക്കറ്റ് വീഴ്ത്താനാവൂ എന്നും ക്ലാര്‍ക്ക് പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏത് മികച്ച ബാറ്റ്സ്മാനെയും പുറത്താക്കാന്‍ ഏറ്റവും എളുപ്പം ആദ്യ 20 പന്തിനുള്ളിലാണ്. നിലയുറപ്പിക്കാനെടുക്കുന്ന ഈ സമയത്ത് പുറത്താക്കണമെങ്കില്‍ തുടക്കം മുതലെ ആക്രമിക്കേണ്ടിവരും. സ്മിത്തിനെതിരെയും ലാബുഷെയ്നെതിരെയും ഇന്ത്യ ഇതേ തന്ത്രം പ്രയോഗിച്ചാലെ രക്ഷയുള്ളു.

സ്മിത്തിനെ തുടക്കത്തിലെ പുറത്താക്കണമെങ്കില്‍ ഓഫ് സ്റ്റംപിന് പുറത്ത് ഫിഫ്ത്ത് സ്റ്റംപില്‍ പന്തെറിയണമെന്ന സച്ചിന്‍റെ അഭിപ്രായം ഞാന്‍ കണ്ടു. എന്‍റെ അഭിപ്രായത്തില്‍ സ്മിത്തിനെതിരെ ആദ്യ 20 പന്തുകളാണ് നിര്‍ണായകം. ഈ പന്തുകളില്‍ ബൗളര്‍മാര്‍ കഴിയാവുന്നതെല്ലാം ശ്രമിക്കണം. അത് ബൗണ്‍സറോ, എല്‍ബിഡബ്ല്യുവോ, ബൗള്‍ഡോ, സ്ലിപ്പില്‍ ക്യാച്ചോ എന്തുമാകട്ടെ.

സ്മിത്തിനെപ്പോലെ ഇന്ത്യക്ക് ഭീഷണിയാകാവുന്ന കളിക്കാരനാണ് ലാബുഷെയ്നും. വലിയ ഇന്നിംഗ്സുകള്‍ കളിക്കാനുള്ള കഴിവാണ് ലാബുഷെയ്നെ വ്യത്യസ്തനാക്കുന്നത്. ടെസ്റ്റിലായിലിരിക്കും ലാബുഷെയ്ന്‍ മികവിലേക്ക് ഉയരുക എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ ഇന്നിംഗ്സിന്‍റെ തുടക്കത്തിലെ ലാബുഷെയ്നെയെ പുറത്താക്കാനാവണം ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കേണ്ടതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സ്മിത്ത് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് സെഞ്ചുറിയുമായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

click me!