
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആതിഥേയരെ 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ യശസ്വി ജയസ്വാള്‍ (40), രോഹിത് ശര്‍മ (30) എന്നിവരാണ് ക്രീസില്‍. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജയക്ക് മൂന്ന് വിക്കറ്റുണ്ട്. ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.
ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ പരിഭവമൊന്നുമില്ലാതെയാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇതുവരെ 73 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. രോഹിത്, മൂന്ന് ഫോറും ഒരു സിക്‌സും കണ്ടെത്തി. വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 68 എന്ന നിലയിലായിരുന്നുന്ന വിന്‍ഡീസ്.
ക്രെയ്ന്‍ ബ്രാത്‌വെയ്റ്റ് (20), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (12), റേയ്‌മോന്‍ റീഫര്‍ (2), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (14) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ അലിക്ക് അതനസെ (47)യാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ്വാ ഡി സില്‍വ (4), ജേസണ്‍ ഹോള്‍ഡര്‍ (18), അല്‍സാരി ജോസഫ് (4), കെമര്‍ റോച്ച് (1), ജോമല്‍ വിറക്കന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.
പറവയോ, അതോ വിമാനമോ? ബ്ലാക്ക്വുഡിനെ പറന്നുപിടിച്ച് സിറാജ്! അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം