
മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പര(IND vs ENG) കഴിയുമ്പോള്‍ ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ടീമിലുണ്ടാകുമെന്ന ധാരണ ലഭിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). നിലവില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമവും പരിക്കും മൂലം മാറി നിന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ റിഷഭ് പന്തും വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്.
ഈ രണ്ട് പരമ്പരകളിലും ഇന്ത്യ ഒട്ടേറെ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുള്ളവരുടെ സംഘത്തെ കളിപ്പിച്ച് ടീം സെറ്റാക്കാനാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പദ്ധതിയിടുന്നതെന്നും ഗാംഗുലി പറഞ്ഞു.
ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കുമെന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍; റിഷഭ് പന്തിന് കടുത്ത ശാസന
അടുത്ത മാസത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പര ആണ് ദ്രാവിഡ് ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍ ലോകകപ്പിനുള്ള ടീം സെറ്റാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്. ലോകകപ്പില്‍ കളിക്കാനിടയുള്ള കളിക്കാരായാരിക്കും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയെന്നും ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സഞ്ജുവിനും അവസരം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീം ഈ മാസം അവസാനം അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരക്കുള്ള ടീമില്‍ സഞ്ജുവും ഉണ്ട്. അയര്‍ലന്‍ഡിനെതിരെ അവസരം ലഭിക്കുകയും തിളങ്ങാനാകുകയും ചെയ്താല്‍ സഞ്ജുവിന് ഇതിന് പിന്നാലെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും അവസരം ലഭിച്ചേക്കും. അങ്ങിനെയെങ്കില്‍ അത് ലോകകപ്പ് ടീമിലെത്താനുള്ള സഞ്ജുവിന്‍റെ സാധ്യത കൂട്ടുകയും ചെയ്യും.
നിരാശക്കും കാത്തിരിപ്പിനുമൊടുവില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്ന് സെലക്ടര്‍മാര്‍
സഞ്ജുവിന് പകരം പരിഗണിക്കുന്ന ഇഷാന്‍ കിഷനും റിഷഭ് പന്തും ബാറ്റിംഗില്‍ നിറം മങ്ങിയതും സഞ്ജുവിന് അനുകൂല ഘടകമാണ്. ഇഷാന്‍ കിഷന്‍ ചില മത്സരങ്ങളില്‍ തകര്‍ത്തടിക്കുന്നുണ്ടെങ്കിലും ഓപ്പണിംഗിലെ മെല്ലെപ്പോക്ക് ടീമിന് ബാധ്യതയാകുന്നുണ്ട് പലപ്പോഴും. റിഷഭ് പന്താകട്ടെ ടി20യില്‍ കരിയറിലെ മോശം ഫോമിലുമാണ്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ദിനേശ് കാര്‍ത്തിക്ക് ആണ് ഇന്ത്യയയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!