
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തമാസം സിംബാബ്‌വേയില്‍ (ZIMvIND) മൂന്ന് ഏകദിനം കളിക്കും. തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഓഗസ്റ്റ് 18, 20, 22 തീയതികളിലായിരിക്കും മത്സരങ്ങള്‍. ഐസിസി വണ്‍ഡേ സൂപ്പര്‍ ലീഗിന്റെ ഭാഗമായാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ സിംബാബ്‌വേയ്ക്ക് ഈ പരമ്പര നിര്‍ണായകമാണ്. 2016ലാണ് ഇന്ത്യ അവസാനമായി സിംബാബ്‌വേയില്‍ കളിച്ചത്.
ലോകകപ്പ് യോഗ്യത നേടണമെങ്കില്‍ ആതിഥേയ ടീമിന് വിജയം അനിവാര്യമാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമുള്ളതല്ല. അതുകൊണ്ടുതന്നെ രണ്ടാംനിര ടീമിനെ അയക്കാനായിരിക്കാം ബിസിസിഐയുടെ (BCCI) തീരുമാനം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും സിംബാബ്‌വെയോടുള്ള മത്സരങ്ങള്‍. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്താനും സാധ്യതയേറെയാണ്. വിന്‍ഡീസിനെതിരായ ഏകദിന ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. സിംബാബ്‌വെയിലേക്കും ഈ അയക്കാന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് വീണ്ടും അവസരം തെളിയും.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്പെയ്നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ, സിംബാബ്‌വെയിലെത്തുക. 2016ല്‍ എം എസ് ധോണിക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ മന്ന് വീതം ഏകദിനങ്ങലും ടി20 മത്സരങ്ങളും കളിച്ചിരുന്നു. എന്നാല്‍ ഇത്തവണ ടി20 മത്സരങ്ങള്‍ കളിക്കുന്നില്ല. ശേഷം ഇന്ത്യക്ക് ഏഷ്യാകപ്പിലും കളിക്കേണ്ടതുണ്ട്. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക.