
ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനം (India Tour of England 2022) തുടങ്ങും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Team India) രണ്ട് ടി20 സന്നാഹ മത്സരങ്ങള്‍ കളിക്കും. ജൂലൈ ഒന്നിന് ഡെര്‍ബിഷൈര്‍ കൗണ്ടി ക്രിക്കറ്റ് ടീം (Derbyshire CCC), ജൂലൈ നാലിന് നോര്‍ത്താംപ്‌ടണ്‍ കൗണ്ടി ടീം (Northamptonshire CCC) എന്നിവയോടാണ് ഇന്ത്യയുടെ മത്സരങ്ങള്‍. രണ്ട് ക്ലബുകളും ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മൂന്ന് വീതം ടി20, ഏകദിനങ്ങളാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ജൂലൈ ഏഴിന് റോസ് ബൗള്‍, ഒന്‍പതിന് എഡ്‌ജ്‌ബാസ്റ്റണ്‍, 10ന് ട്രെന്‍ഡ് ബ്രിഡ്‌ജ് എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍. കിയാ ഓവലില്‍ ജൂലൈ 12ന് ഏകദിന പരമ്പര തുടങ്ങും. രണ്ടാം ഏകദിനം 14ന് ലോര്‍ഡ്‌സിലും അവസാനത്തത് 17ന് ഓള്‍ഡ് ട്രഫോര്‍ഡിലും നടക്കും. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം നടക്കാതിരുന്ന ഒരു ടെസ്റ്റ് മത്സരവും പര്യടനത്തിലുണ്ടാവും. ജൂലൈ 1-5 തിയതികളില്‍ എഡ്‌ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏക ടെസ്റ്റ്. ടി20 സന്നാഹ മത്സരങ്ങളും ടെസ്റ്റും ഒരേസമയം വരുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
അടുത്ത വര്‍ഷം ഇന്ത്യക്ക് വീണ്ടും ഇംഗ്ലണ്ട് പര്യടനം; ഫിക്‌സച്ചര്‍ പുറത്തുവിട്ട് ഇസിബി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!