ടിക്‌ടോക്കില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ചാഹലും സംഘവും; വീഡിയോയിലെ നാലാമനെ തെരഞ്ഞ് സോഷ്യല്‍ മീഡിയ

Published : Feb 01, 2020, 01:30 PM ISTUpdated : Feb 01, 2020, 04:25 PM IST
ടിക്‌ടോക്കില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ചാഹലും സംഘവും; വീഡിയോയിലെ നാലാമനെ തെരഞ്ഞ് സോഷ്യല്‍ മീഡിയ

Synopsis

ചാഹലിനൊപ്പം ഡാന്‍സ് ചെയ്ത് ശ്രേയസും ദുബെയും. വൈറല്‍ വീഡിയോയിലെ നാലാമന്‍ ആരെന്ന് ആരാധകര്‍...രണ്ട് താരങ്ങളുടെ പേരാണ് ആരാധകര്‍ പറയുന്നത് 

ബേ ഓവല്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. 'ചാഹല്‍ ടീവി' എന്ന വ്ലോഗ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ ടിക്‌ടോക്ക് ഡാന്‍സുമായി ആരാധകരെ കയ്യിലെടുക്കുകയാണ് ചാഹല്‍. 

ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവരാണ് വീഡിയോയില്‍ ചാഹലിനൊപ്പമുള്ളത്. എന്നാല്‍ വീഡിയോയില്‍ മുഖം മറച്ച ഒരാള്‍ കൂടിയുണ്ട്. ഈ നാലാമന്‍റെ മുഖം വ്യക്തമല്ല. വീഡിയോയിലെ നാലാമന്‍ ആരെന്ന് തിരയുകയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. ശരീരഭാഷ കണ്ട് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ് ഇതെന്ന് ചിലര്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന്‍റെ പേരുപറയുന്ന ആരാധകരുമേറെ. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ടീം. വെല്ലിംഗ്‌ടണ്‍ ടി20യും സൂപ്പര്‍ ഓവറില്‍ ജയിച്ചതോടെ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0ന് മുന്നിലെത്തിയിട്ടുണ്ട്. പവര്‍പ്ലേയിലെ 14 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച ബേ ഓവലില്‍ നടക്കും.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും