ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ നാലു പേസര്‍മാരുമായി ഇന്ത്യ; ഉമ്രാനും ചാഹലും പുറത്ത്

Published : Mar 17, 2023, 01:15 PM ISTUpdated : Mar 17, 2023, 01:17 PM IST
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ നാലു പേസര്‍മാരുമായി ഇന്ത്യ; ഉമ്രാനും ചാഹലും പുറത്ത്

Synopsis

രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ ഒരിക്കല്‍ കൂടി പുറത്തായി. ബാറ്റിംഗ് നിരയില്‍ കെ എല്‍ രാഹുല്‍ മധ്യനിരയില്‍ ഇടം നേടിയപ്പോള്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ സ്ഥാനം നിലനിര്‍ത്തി.

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേയി ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കം നാലു പേസര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഉമ്രാന്‍ മാലിക്കിന് പേസ് നിരയില്‍ ഇടമില്ല. ഹാര്‍ദ്ദിക്കിന് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.

രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ ഒരിക്കല്‍ കൂടി പുറത്തായി. ബാറ്റിംഗ് നിരയില്‍ കെ എല്‍ രാഹുല്‍ മധ്യനിരയില്‍ ഇടം നേടിയപ്പോള്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയന്‍ ടീമില്‍ അസുഖബാധിതനായ അലക്സ് ക്യാരിക്ക് പകരം ജോഷ് ഇംഗ്ലിസ് ആണ് ടീമിലെത്തിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (ഡബ്ല്യു), വിരാട് കോലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (സി), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് (സി), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (w), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍
സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍