പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസീസ്, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

Published : Mar 19, 2023, 11:14 AM IST
പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസീസ്, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

Synopsis

രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാൻ കിഷനോ സൂര്യകുമാർ യാദവിനോ സ്ഥാനം നഷ്ടമാവും. ആദ്യ ഏകദിനത്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും മുന്നാം നമ്പറില്‍ കോലിയുടെ സ്ഥാനത്തി ഭീഷണിയില്ല.

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഓസീസിന് ജയം അനിവാര്യമാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. രോഹിത്തിന്‍റെ അഭാവത്തിൽ ഹാർദിക് പണ്ഡ്യാണ്ഡ്യ ആണ് വാങ്കഡേ ഏകദിനത്തിൽ ഇന്ത്യയെ നയിച്ചത്.

രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാൻ കിഷനോ സൂര്യകുമാർ യാദവിനോ സ്ഥാനം നഷ്ടമാവും. ആദ്യ ഏകദിനത്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും മുന്നാം നമ്പറില്‍ കോലിയുടെ സ്ഥാനത്തി ഭീഷണിയില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിന്‍റെ ഫോമാണ് ഇന്ത്യക്ക് തലവേദന. ടി20യിലെ മിന്നുന്ന ഫോം അദ്ദേത്തിന് ഏകദിനത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. സൂര്യയെ ഒഴിവാക്കിയാല്‍ ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്.

'അവനെ സഹായിക്കാന്‍ തയ്യാറാണ്'! ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി പാകിസ്ഥാന്‍ ഇതിഹാസം

ആദ്യ ഏകദിനത്തില്‍ 75 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കും. വിക്കറ്റ് കീപ്പറായും രാഹുല്‍ തിളങ്ങിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രാഹുലിന് പിന്നാലെയെത്തും. ഷാര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള താരം. അങ്ങനെ സംഭവിച്ചാല്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ അന്തിമ ഇലവനില്‍ എത്തിയേക്കും. വിശാഖപട്ടണത്ത് പേസിനെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാര്‍ തിളങ്ങാനാണ് സാധ്യത കൂടുതല്‍. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍  തുടരും.

ഓസ്ട്രേലിയൻ ടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. പരിക്ക് മാറിയെത്തുന്ന ഡേവിഡ‍് വാര്‍ണര്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കും. വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന് പകരം അലക്സ് ക്യാരി കളിക്കാനുള്ള സാധ്യതയുമുണ്ട്.  മഴ കളി തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്