രാജ്‌കോട്ടില്‍ അടിച്ചുകസറി ഓപ്പണര്‍മാര്‍; മികച്ച തുടക്കത്തിന് ശേഷം ഹിറ്റ്‌മാന്‍ മടങ്ങി

By Web TeamFirst Published Jan 17, 2020, 2:44 PM IST
Highlights

സൗരാഷ്‌‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. പവര്‍പ്ലേയില്‍ 55 റണ്‍സടിച്ച ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ആദം സാംപ എല്‍ബിയില്‍ കുടുക്കി. ശിഖര്‍ ധവാനും(35) വിരാട് കോലിയുമാണ്(6) ക്രീസില്‍. തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നതിനാല്‍ കോലിപ്പടയ്‌ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല.

സൗരാഷ്‌‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ സന്ദര്‍ശകര്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്‌ദീപ് സെയ്‌നിയും പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരും. 

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(നായകന്‍), മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ആഷ്‌ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി,
നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര

 

click me!