ലോകകപ്പിന് മുമ്പ് പരമ്പര തൂത്തുവാരി ഓസീസിനെ നാണംകെടുത്താൻ ഇന്ത്യ, ആശ്വാസ ജയം തേടി ഓസീസ്; മൂന്നാം ഏകദിനം നാളെ

Published : Sep 26, 2023, 09:24 AM IST
ലോകകപ്പിന് മുമ്പ് പരമ്പര തൂത്തുവാരി ഓസീസിനെ നാണംകെടുത്താൻ ഇന്ത്യ, ആശ്വാസ ജയം തേടി ഓസീസ്; മൂന്നാം ഏകദിനം നാളെ

Synopsis

ഈ മത്സരങ്ങളിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും.രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്രയും വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും. വിശ്രമം അനുവദിച്ച ഓപ്പണർ ശുഭ്മാൻ ഗില്ലും ഓൾറൗണ്ടർ ഷാർദുൽ താക്കൂറൂം നാളെ കളിക്കില്ല.

രാജ്കോട്ട്: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം നാളെ രാജ്കോട്ടിൽ നടക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും. ആദ്യരണ്ട് കളിയും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരി ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആശ്വാസ ജയത്തിനായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക. മൊഹാലിയിൽ അഞ്ച് വിക്കറ്റിനും ഇൻഡോറിൽ 99 റൺസിനും ആയിരുന്നു ഇന്ത്യയുടെ വിജയം.

ഈ മത്സരങ്ങളിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും.രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്രയും വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും.വിശ്രമം അനുവദിച്ച ഓപ്പണർ ശുഭ്മാൻ ഗില്ലും ഓൾറൗണ്ടർ ഷാർദുൽ താക്കൂറൂം നാളെ കളിക്കില്ല. ഇൻഡോറിൽ നിന്ന് നാട്ടിലേക്ക് പോയ ഇരുവരും ഗുവാഹത്തിയില്‍ 30ന് ഇംഗ്ലണ്ടിനെിരെ നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സന്നാഹ മത്സരത്തിലാവും ടീമിനൊപ്പം ചേരുക.

കണക്കുകൾ കള്ളം പറയില്ല, 24-ാം വയസിൽ യഥാര്‍ത്ഥ 'കിങ്' കോലി തന്നെ, ഒപ്പമെത്താൻ ഗിൽ ഇനിയും ദൂരമേറെ താണ്ടണം

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ നായകനായ റുതുരാജ് ഗെയ്ക്‌വാദിനെയും ബുമ്രയുടെ പകരക്കാരനായി ടീമിനൊപ്പം ഉണ്ടായിരുന്ന മുകേഷ് കുമാറിനെയും മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സർ പട്ടേൽ നാളെയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അക്സറിന് പകരം ടീമിലെത്തിയ ആർ അശ്വിൻ രണ്ട് കളിയിൽ നാല് വിക്കറ്റ് വീഴ്ത്തിയതിനാല്‍ നാളത്തെ മത്സരത്തിലും അശ്വിന് തന്നെയാവും അവസരം.

അക്സറിന് പകരം അശ്വിന്‍ ലോകകപ്പ് ടീമിലും ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസായ തീയതി 28ന് അവസാനിക്കും. ഇതിന് മുമ്പ് ഇപ്പോള്‍ പ്രഖ്യാപിച്ച പ്രാഥമിക സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ