ഓസീസിനെതിരെ ഷമി കളിച്ചേക്കില്ല! മൂന്ന് സ്പിന്നര്‍മാരെത്തും, ഗില്ലിന് പകരം കിഷന്‍; ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Oct 06, 2023, 04:41 PM IST
ഓസീസിനെതിരെ ഷമി കളിച്ചേക്കില്ല! മൂന്ന് സ്പിന്നര്‍മാരെത്തും, ഗില്ലിന് പകരം കിഷന്‍; ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Synopsis

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ടീമില്‍ മൂന്ന് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയേക്കും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ സഹായിക്കുന്നതാണ്.

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച്ച ഓസ്‌ട്രേലിയയെ നേരിടാനിരിക്കെയാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ഡങ്കിപ്പനി ബാധിക്കുന്നത്. താരത്തിന് മത്സരം നഷ്ടമാകുമെന്ന് ഉറപ്പാണ്. ഗില്ലിന് പകരം ആര് കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനുള്ള ബിസിസിഐ വൃത്തങ്ങള്‍ തന്നെ നല്‍കുകയാണ്. ഗില്ലിന് പകരം ഇഷന്‍ കിഷന്‍ ഓപ്പണറാവുമെന്നാണ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെന്നൈയില്‍ എത്തിയതു മുതല്‍ ഗില്ലിന് പനിയുണ്ട്. പിന്നീട് പരിശോധനയില്‍ ഡങ്കി സ്ഥിരീകരിക്കുകയായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഗില്ലിന് വിശ്രമം നല്‍കിയേക്കും. 

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ടീമില്‍ മൂന്ന് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയേക്കും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തും. ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജുമായിരിക്കും ടീമിലെ പേസര്‍മാര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. ഇഷാനേയും രോഹിത്തിനേയും കൂടാതെ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരായിരിക്കും ടീമിലെ ബാറ്റര്‍മാര്‍.

നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഗില്ലിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഓപ്പണറായി കളിച്ചിരുന്ന കെ എല്‍ രാഹുലും ടീമിലുണ്ട്. എന്നാല്‍ മധ്യനിരയിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന രാഹുലിനെ ഓപ്പണറാക്കില്ല. 

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍ പക്ഷി കാഷ്ഠങ്ങള്‍ മാത്രം! നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അവസ്ഥ പരിതാപകരമെന്ന് ആരാധകര്‍

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്