അന്തിമ ഇലവനില്‍ ആര് ?, സഞ്ജുവോ ശിവം ദുബെയോ; വ്യക്തമായ സൂചന നല്‍കി രോഹിത് ശര്‍മ

By Web TeamFirst Published Nov 2, 2019, 7:32 PM IST
Highlights

മത്സരത്തിന് മുമ്പ് സാഹചര്യങ്ങള്‍ കണിക്കിലെടുത്താണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുകയെന്ന് രോഹിത് പറഞ്ഞു. തീര്‍ച്ചയായും സഞ്ജുവും ശിവം ദുബെയും സാധ്യതാ പട്ടികയിലുണ്ട്. ഇവരിലൊരാള്‍ എന്തായാലും നാളെ അന്തിമ ഇലവനില്‍ കളിക്കുകയും ചെയ്യും.

ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ തുടക്കമാകാനിരിക്കെ ടീം ഇന്ത്യയുടെ അന്തിമ ഇലവന്‍ സംബന്ധിച്ച് സൂചനയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇന്ത്യയുടെ അന്തിമ ഇലവെനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.

മത്സരത്തിന് മുമ്പ് സാഹചര്യങ്ങള്‍ കണിക്കിലെടുത്താണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുകയെന്ന് രോഹിത് പറഞ്ഞു. തീര്‍ച്ചയായും സഞ്ജുവും ശിവം ദുബെയും സാധ്യതാ പട്ടികയിലുണ്ട്. ഇവരിലൊരാള്‍ എന്തായാലും നാളെ അന്തിമ ഇലവനില്‍ കളിക്കുകയും ചെയ്യും. വാതിലുകള്‍ എല്ലാവര്‍ക്കു മുന്നിലും മലര്‍ക്കെ തുറന്നു കിടക്കുകയാണ്. ആരും ഏത് നിമിഷവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതകളുണ്ട്.  മോശം ഫോമിലുള്ള ഋഷഭ് പന്തിനെ കുറച്ചുകൂടി അവസരങ്ങള്‍ നല്‍കണമെന്നും രോഹിത് വ്യക്തമാക്കി.

സ‍്ജുവിന്റെ ഐപിഎല്ലിലെ പരിചയസമ്പത്ത് രോഹിത് എടുത്തു പറഞ്ഞെങ്കിലും ഋഷഭ് പന്ത് തന്നെയാവും അന്തിമ ഇലവനില്‍ കളിക്കുക എന്നതിന്റെ സൂചനയാണ് രോഹിത്തിന്റെ വാക്കുകള്‍. പന്ത് അന്തിമ ഇലവനില്‍ കളിച്ചാല്‍ സ്വാഭാവികമായും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരെ കളിപ്പിക്കുന്നതിന് പകരം മീഡിയം പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ കൂടിയായ ശിവം ദുബെയ്ക്ക് അന്തിമ ഇലവനില്‍ അവസരമൊരുങ്ങാനാണ് സാധ്യത.

പിച്ച് സ്ലോ ആമെങ്കില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും രോഹിത് പറഞ്ഞു. പിച്ചില്‍ പുല്ലുണ്ടെങ്കില്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങും. എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും തീരുമാനിക്കുകയെന്നും രോഹിത് പറഞ്ഞു.

click me!