അരങ്ങേറ്റത്തില്‍ തിളങ്ങിയിട്ടും ഷഹബാസ് നദീം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

Published : Oct 24, 2019, 06:18 PM IST
അരങ്ങേറ്റത്തില്‍ തിളങ്ങിയിട്ടും ഷഹബാസ് നദീം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

Synopsis

ഒരു പതിറ്റാണ്ടോളം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയതിനുശേഷമാണ് 30കാരനായ നദീമിന് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് അവസാന നിമിഷം ടീമിലെത്തിയ ഷഹബാസ് നദീം ടെസ്റ്റ് ടീമില്‍ നിന്ന് വീണ്ടും പുറത്ത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് നദീമിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. പരിക്ക് മാറി തിരിച്ചെത്തുന്ന കുല്‍ദീപ് ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.

ഒരു പതിറ്റാണ്ടോളം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയതിനുശേഷമാണ് 30കാരനായ നദീമിന് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ലഭിച്ച അവസരം നദീം മുതലാക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായ അശ്വിന് അവസാന ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രം ലഭിച്ചപ്പോള്‍ ജഡേജക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നദീം നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

നദീമിന്റെ പ്രകടനത്തെ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നദീം വീണ്ടും പടിക്ക് പുറത്തായി. 15 വര്‍ഷം മുമ്പ് 2004-2005 രഞ്ജി സീസണിലാണ് നദീം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി അരങ്ങേറുന്നത്. ഐപിഎല്ലില്‍ 2012ലും 2013ലും 17 വിക്കറ്റുകള്‍ വീഴ്ത്തിയ നദീം 2012ലെ റൈസിംഗ് സ്റ്റാര്‍ പുരസ്കാരവും സ്വന്തമാക്കി.

2012-2013 രഞ്ജി സീസണില്‍ ഒമ്പത് കളികളില്‍ 42 വിക്കറ്റുമായി തിളങ്ങിയിട്ടും നദീമിനെ തേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയില്ല. 2015-2016 രഞ്ജി സീസണില്‍ 50 ലേറെ വിക്കറ്റുകള്‍ നേടി സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ട നദീമിന് പക്ഷെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ പിന്നെയും മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ 296-മത്തെ കളിക്കാരനായി സ്വന്തം നാട്ടില്‍ ടെസ്റ്റില്‍ അരങ്ങേറിയ നദീമിന് ഒരു മത്സരത്തിനപ്പുറം ടീമിന് പുറത്താവുകയും ചെയ്തു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നദീമിന്റെ പേരിലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 10 ഓവറില്‍ 10 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത നദീമിന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വൈഭവ് സൂര്യവംശി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുതിയ മാനം കൊണ്ടുവരും'; വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്
'പരിശീലനരംഗം ഇഷ്ടമായി'; ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് മൈക്ക് ഹസി