ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ; ഇന്ത്യ- ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു

By Web TeamFirst Published Aug 7, 2020, 11:54 PM IST
Highlights

സെപ്റ്റംബറിലാണ് പരമ്പര നടക്കേണ്ടിരിരുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടായിരുന്നത്.
 

ദില്ലി:  ഈ വര്‍ഷം നടക്കാനിരുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവച്ചു. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് പരമ്പര മാറ്റിയത്. സെപ്റ്റംബറിലാണ് പരമ്പര നടക്കേണ്ടിരിരുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടായിരുന്നത്. 2021 ജനുവരിയില്‍ ടെസ്റ്റ് പരമ്പരയും നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ടെസ്റ്റ് പരമ്പരയുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല. ബിസിസിഐയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു.

2021 ഇവയെല്ലാംകൂടി നടത്താനാകുമോ എന്നുള്ള ചിന്തയും ഇരു ബോര്‍ഡിനേയും ആശങ്കപ്പെടുത്തുണ്ട്. ജനുവരി അവസാനം മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സമയമാണ് ഇരു ബോര്‍ഡുകളും പരമ്പരയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ടി20 ലോകകപ്പ് മാറ്റിവച്ച സാഹചര്യത്തില്‍ പരമ്പരയും നീട്ടിവെക്കാന്‍ ഇരു ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

അതേസമയം അടുത്ത വര്‍ഷം ന്യൂസിലന്‍ഡില്‍ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പും മാറ്റിവച്ചു. കൊവിവിഡിനെ അതിജീവിച്ച രാജ്യമാണ് ന്യൂസിലന്‍ഡ് എങ്കിലും ടൂര്‍ണമെന്റ് മാറ്റിവെക്കുന്നതാണ് നല്ലതെന്ന് ഐസിസി തീരൂമാനിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു ടൂര്‍ണമെന്റ് പ്ലാന്‍ ചെയ്തിരുന്നത്.
 

click me!