ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ! ടീമില്‍ മാറ്റമുറപ്പ്; തിലക് ടീമിലെത്തുമോ? സാധ്യതാ ഇലവന്‍ അറിയാം

Published : Sep 04, 2023, 08:16 AM IST
ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ! ടീമില്‍ മാറ്റമുറപ്പ്; തിലക് ടീമിലെത്തുമോ? സാധ്യതാ ഇലവന്‍ അറിയാം

Synopsis

ഇന്ത്യക്കെതിരെ നേപ്പാളിന്റെ ആദ്യത്തേയും ആകെ അഞ്ചാമത്തേയും മത്സരം. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാമുള്ള ഇന്ത്യക്കെതിരെ ശക്തി പരീക്ഷിക്കുകയാവും നേപ്പാളിന്റെ ലക്ഷ്യം.

കൊളംബൊ: ഏഷ്യാകപ്പില്‍ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങുന്ന കളിയില്‍ നേപ്പാളാണ് എതിരാളികള്‍. മഴ കളി തടസപ്പെടുത്തും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴയില്‍ ഒലിച്ചു പോയിരുന്നു. രോഹിത് ശര്‍മ്മയും സംഘവും നേപ്പാളിനെതിരെ ഇറങ്ങുമ്പോഴും സമാന സാഹചര്യം ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇങ്ങനെയെങ്കില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. 

ഇന്ത്യക്കെതിരെ നേപ്പാളിന്റെ ആദ്യത്തേയും ആകെ അഞ്ചാമത്തേയും മത്സരം. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാമുള്ള ഇന്ത്യക്കെതിരെ ശക്തി പരീക്ഷിക്കുകയാവും നേപ്പാളിന്റെ ലക്ഷ്യം. ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ താരങ്ങള്‍ ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണിത്. കോലി, രോഹിത്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പാകിസ്ഥാനെതിരെ നിരാശപ്പെടുത്തിയിരുന്നു. നാല് പേരും പേസര്‍മാര്‍ക്ക് മുന്നിലാണ് വീണത്. 

ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ഇന്ത്യ സൂര്യകുമാര്‍ യാദവിനോ തിലക് വര്‍മയ്‌ക്കോ അവസരം നല്‍കിയേക്കും. വ്യക്തപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തും. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ 238റണ്‍സിന് നേപ്പാളിനെ തകര്‍ത്തിരുന്നു. തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുമെങ്കിലും റണ്ണൊഴുകുന്ന വിക്കറ്റാണ് മത്സരത്തിന് ഒരിക്കിയിരിക്കുന്നത്. മഴപ്പേടിയുള്ളതിനാല്‍ ആകാശത്തേക്ക് കണ്ണും നട്ടാവും ഇരുടീമും പോരിനിറങ്ങുക.

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഏഷ്യാ കപ്പിനിടെ ജസ്പ്രിത് ബുമ്ര തിരികെ നാട്ടിലേക്ക്! നേപ്പാളിനെതിരെ കളിക്കില്ല, പകരക്കാരനെ അറിയാം

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്