നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ തന്നെ മുന്നില്‍! പാകിസ്ഥാനെതി ടി20 ലോകകപ്പ് പോരിന് മുമ്പ് അറിയേണ്ടതെല്ലാം

Published : Jun 09, 2024, 05:41 AM ISTUpdated : Jun 09, 2024, 05:44 AM IST
നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ തന്നെ മുന്നില്‍! പാകിസ്ഥാനെതി ടി20 ലോകകപ്പ് പോരിന് മുമ്പ് അറിയേണ്ടതെല്ലാം

Synopsis

ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ഇന്ന്. ന്യയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാന്‍ അവസരമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പുറമെ ഡിഡി സ്‌പോര്‍ട്‌സിലും മത്സരത്തിന്റെ തത്സമയം സംപ്രേഷണമുണ്ടാകും.

ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്. ആദ്യ എഡിഷനിലെ ഫൈനലിലുള്‍പ്പടെ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ ഏഡിഷനില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ വിജയകളെ തീരുമാനിച്ചത് ബോള്‍ഔട്ടില്‍. അക്കൊല്ലം തന്നെ ഫൈനലിലെത്തി ഇന്ത്യയും പാകിസ്ഥാനും. ശ്രീശാന്തിന്റെ തകര്‍പ്പന്‍ ക്യാച്ചും ഇന്ത്യയുടെ കിരീടധാരണവും കണ്ടും അന്ന് ദക്ഷിണാഫ്രിക്കയില്‍. 

ഓസീസിനോട് തോറ്റു! ഇംഗ്ലണ്ടിന്റെ കാര്യം കുറച്ച് കഷ്ടമാണ്; ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിര്‍ണായകം

2012ല്‍ വീണ്ടും ഏറ്റമുട്ടിയപ്പോഴും ജയം ഇന്ത്യയ്‌ക്കൊപ്പം. പാകിസ്ഥാനുയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17 ഓവറില്‍ മറികടന്നു. 2014ലും ഇന്ത്യ ജയം ആവര്‍ത്തിച്ചു. 2016ല്‍ മത്സരം ഇന്ത്യയില്‍. വിറച്ചെങ്കിലും വിജയം ഇന്ത്യയ്ക്ക്, 119 റണ്‍സ് പതിനാറാം ഓവറില്‍ മറികടന്നു. 2021ല്‍ ആദ്യമായി പാകിസ്ഥാന് മുന്നില്‍ ഇന്ത്യ വീണു. ദുബായ് ലോകകപ്പില്‍ പത്തുവിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ലോകവേദിയില്‍ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആദ്യ തോല്‍വി. തൊട്ടടുത്ത വര്‍ഷം തന്നെ ദുബായിലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടി. കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും അശ്വിന്റെ ക്ലാസിക് ഒഴിഞ്ഞുമാറലും അവസാന പന്തിലെ ജയവും ഇന്നും ആരാധകര്‍ക്ക് ഓര്‍മ കാണും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, കേരളത്തിനെതിരെ മുംബൈ 312ന് പുറത്ത്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: കൂറ്റന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ, സൂര്യവന്‍ഷിയുടെ കരുത്തില്‍ യുഎഇയെ തകര്‍ത്തത് 234 റണ്‍സിന്