ടി20 ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റിന് കോടികള്‍ വില! ഏകദിന ലോകകപ്പ് നിരക്കിനേക്കാള്‍ മൂന്നിരട്ടി

Published : Mar 04, 2024, 03:27 PM IST
ടി20 ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റിന് കോടികള്‍ വില! ഏകദിന ലോകകപ്പ് നിരക്കിനേക്കാള്‍ മൂന്നിരട്ടി

Synopsis

ടിക്കറ്റ് നിരക്കാണ് ആരാധകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. യുഎസ്എ ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നു.

ന്യൂയോര്‍ക്ക്: ഐസിസി ടി20 ലോകകപ്പിന് ഇനി നൂറ് ദിവസം തികച്ചില്ല. എന്നാല്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കുന്നതും യുഎസിലാണ്. സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനും സ്റ്റേഡിയം നിറഞ്ഞിരുന്നു.

എന്നാല്‍ ടിക്കറ്റ് നിരക്കാണ് ആരാധകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. യുഎസ്എ ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ആദ്യ മത്സരം ജൂണ്‍ 9ന് പാകിസ്ഥാനെതിരെ ന്യൂയോര്‍ക്കിലും മറ്റൊന്ന് കാനഡയ്ക്കെതിരെ ജൂണ്‍ 15ന് ഫ്‌ലോറിഡയിലുമാണ്. ഈ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. എന്നാലിപ്പോഴും യഥാര്‍ത്ഥ ടിക്കറ്റ് വിലയുടെ ഇരട്ടി നല്‍കിയാല്‍ സീറ്റുകള്‍ ലഭിക്കും. വിവിധ കരിഞ്ചന്ത പ്ലാറ്റ്‌ഫോമുകളില്‍ 1.86 കോടി രൂപ വരെയാണ് വിലയെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് വില്‍പ്പന നല്‍കുന്ന ഐസിസി വെബ്സൈറ്റ് ലിങ്ക് അനുസരിച്ച്, ഒരു ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 497 രൂപയായിരുന്നു, ഉയര്‍ന്ന തുക നികുതി കൂടാതെ 33,148 രൂപയും. നിര്‍ദിഷ്ട നികുതികള്‍ക്കപ്പുറം അധിക ഫീസ് ചുമത്തില്ലെന്നുള്ള വാര്‍ത്തയുണ്ടായിരുന്നു. എന്നിരുന്നാലും, റീസെയില്‍ വെബ്സൈറ്റുകളില്‍, വിഐപി ടിക്കറ്റുകളുടെ വില ഏകദേശം 33.15 ലക്ഷം രൂപയായിരുന്നു. പ്ലാറ്റ്ഫോം ഫീസ് കൂടി ചേര്‍ത്താല്‍, ആകെ തുക ഏകദേശം 41.44 ലക്ഷം രൂപയായി ഉയരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് 1.04 ലക്ഷമാണ്. അതേസമയം ടലമഏേലലസ എന്ന പ്ലാറ്റ്‌ഫോമില്‍ ഫീ ഉള്‍പ്പെടെ 1.86 കോടി രൂപയാണ് ഏറ്റവും വിലയേറിയ ടിക്കറ്റ്.

മെസിയുടെ ഫ്രീകിക്ക് ലക്ഷ്യം തെറ്റി! പതിച്ചത് പിഞ്ചുകുഞ്ഞിന്റെ തലയില്‍, കരച്ചില്‍ നിര്‍ത്താനായില്ല - വീഡിയോ

2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിനുള്ള കരിഞ്ചന്ത ടിക്കറ്റിന്റെ നിരക്കിനേക്കാള്‍ മൂന്നിരട്ടി വിലയുണ്ട് ഇപ്പോഴത്തെ ടിക്കറ്റിന്. 2024 ടി20 ലോകകപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 22 ന് ആരംഭിച്ചിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വില്‍പ്പന നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍
രോഹിത് ശര്‍മ ആദ്യ പത്തില്‍ പോലുമില്ല; ഡാരില്‍ മിച്ചല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍