
റാഞ്ചി: ടോസില്‍ തോറ്റ് മടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനായി മറ്റൊരു താരത്തെ അയച്ചേക്കും. ഡൂപ്ലെസി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ടോസിലെ ഭാഗ്യം ഡൂപ്ലെസിയെ തുണച്ചിരുന്നില്ല. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലാണ് ഡൂപ്ലെസിക്ക് ടോസ് നഷ്ടമാവുന്നത്. ഇതാണ് ടോസില്‍ പുതിയ പരീക്ഷണത്തിന് മുതിരാന്‍ ഡൂപ്ലെസിയെ പ്രേരിപ്പിക്കുന്നത്.
നാളെ ടോസിനായി മറ്റാരെയെങ്കിലും അയക്കാനാാണ് ആലോചിക്കുന്നത്. കാരണം ടോസില്‍ എനിക്കത്ര മികച്ച റെക്കോര്‍ഡില്ല. ഇന്ത്യയിലെ ടെസ്റ്റില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടുക എന്നത് പ്രധാനമാണ്. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടിയാല്‍ പിന്നെ രണ്ടാം ഇന്നിംഗ്സില്‍ എന്തും സാധ്യമാണെന്നും ഡൂപ്ലെസി പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ നേടാനായത്. രണ്ട് ടെസ്റ്റിലും ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ വലിയ സ്കോര്‍ നേടുകയും ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!