ഹിറ്റ്മാനായി ഡ്രസ്സിംഗ് റൂമിന്റെ വാതില്‍ തുറന്നുകൊടുത്ത് കോലി

Published : Oct 03, 2019, 03:50 PM IST
ഹിറ്റ്മാനായി ഡ്രസ്സിംഗ് റൂമിന്റെ വാതില്‍ തുറന്നുകൊടുത്ത് കോലി

Synopsis

രോഹിത്തിന്റെ പുറത്തുതട്ടി അഭിനന്ദിക്കാനും കോലി മറന്നില്ല. ലോകകപ്പിനിടെ  രോഹിത്തും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വാര്‍ത്തയായിരുന്നു. ഇരുവരും രണ്ടു തട്ടിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി സെഞ്ചുറിയുമായി തിരിച്ചുകയറിയ രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആദരം. 176 റണ്‍സടിച്ച് പുറത്തായ രോഹിത് തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിവരുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് അഭിനന്ദിച്ച കോലി രോഹിത് ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെ ഡ്രസ്സിംഗ് റൂമിന്റെ വാതില്‍ തുറന്നു കാത്തുനിന്നു.

രോഹിത്തിന്റെ പുറത്തുതട്ടി അഭിനന്ദിക്കാനും കോലി മറന്നില്ല. ലോകകപ്പിനിടെ  രോഹിത്തും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വാര്‍ത്തയായിരുന്നു. ഇരുവരും രണ്ടു തട്ടിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഭ്യൂഹങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോലി രോഹിത്തിന് ആദരമൊരുക്കിയത്.

244 പന്തില്‍ 176 റണ്‍സടിച്ച രോഹിത് 23 ബൗണ്ടറിയും ആറ് സിക്സറും പറത്തിയാണ് രോഹിത് ഓപ്പണറായുള്ള അരങ്ങേറ്റം രോഹിത് അതിഗംഭീരമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 317 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും പങ്കാളിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്