
ആന്‍റിഗ്വ: വെസ്റ്റ് ഇൻസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മഴയെ തുടർന്ന് കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഏകദിന പരന്പരയിലെ വിജയം ആവർത്തിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് ഒട്ടും അനുകൂലമായിരുന്നില്ല ആന്‍റിഗ്വയിലെ തുടക്കം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് പെട്ടന്ന് വീഴ്ത്തി വിൻഡീസ് ഞെട്ടിച്ചു. ഓപ്പണർ മായങ്ക് അഗർവാളും തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്താകുമ്പോള്‍ സ്കോർ ബോർഡിൽ 7 റൺസ് മാത്രം. പിന്നീടെത്തിയ വിരാട് കോലിക്കും കാര്യമായി ഒന്നും ചെയ്യനായില്ല. 9 റൺസ് മാത്രമെടുത്ത കോലിയെ ഗാബ്രിയേൽ വീഴ്ത്തി.
ഓപ്പണറായി എത്തിയ കെ.എൽ.രാഹുലിനൊപ്പം, അജിൻക്യ രഹാനെ എത്തിയതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസെടുത്തു. രഹാനെ 83ഉം രാഹുഷ 44ഉം റൺസെടുത്ത് പുറത്തായി.
ഹനുമ വിഹാരി നല്ല രീതിയിൽ തുടങ്ങിയെങ്കിലും 32 രൺസെടുത്ത് പുറത്തായി. മഴയെ തുടർന്ന ആദ്യദിനം കളി നേരത്തെ നിർത്തിയപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലാണ് ഇന്ത്യ. 20 റൺസെടുത്ത് റിഷഭ് പന്തും 3 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. വിൻഡിസ് നിരയിൽ റോച്ച് 3ഉം ഗാബ്രിയേൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!