Latest Videos

കാര്യവട്ടത്ത് വരവറിയിച്ച് 'യുവി' ജൂനിയര്‍, തകര്‍പ്പന്‍ അര്‍ധസെഞ്ചുറി; ഇന്ത്യ കുതിക്കുന്നു

By Web TeamFirst Published Dec 8, 2019, 8:02 PM IST
Highlights

ബാറ്റ് ലിഫ്റ്റിലും ഫൂട്ട്‌വര്‍ക്കിലും യുവരാജ് സിംഗിനെ അനുസ്മരിപ്പിച്ച ശിവം ദുബെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ഒരോവറില്‍ മൂന്ന് സിക്സറിന് പറത്തി.

തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. വണ്‍ ഡൗണായി ഇറങ്ങിയ ദുബെ 30 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്സറും പറത്തി 54 റണ്‍സെടുത്ത് പുറത്തായി. ബാറ്റ് ലിഫ്റ്റിലും ഫൂട്ട്‌വര്‍ക്കിലും യുവരാജ് സിംഗിനെ അനുസ്മരിപ്പിച്ച ശിവം ദുബെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ഒരോവറില്‍ മൂന്ന് സിക്സറിന് പറത്തി. യുവരാജിന്റെ ആറു പന്തിലെ ആറ് സിക്സറിന്റെ ഓര്‍മകളുണര്‍ത്തുന്നതായിരുന്നു ദുബെയുടെ ബാറ്റിംഗ്.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കെ എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നശ്ടമായത്. പിന്നാലെ നിലയുറപ്പിച്ചുവെന്ന് തോന്നിച്ച രോഹിത്തും മടങ്ങി. 7.4 ഓവറില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. കെ എല്‍ രാഹുല്‍ 11 പന്തില്‍ 11 റണ്‍സും രോഹിത് ശര്‍മ്മ 18 പന്തില്‍ 15 റണ്‍സും നേടി. ഖാരി പിയറിക്കും ജാസന്‍ ഹോള്‍ഡര്‍ക്കുമാണ് വിക്കറ്റ്. 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 104/3 എന്ന സ്‌കോറിലാണ് ഇന്ത്യ. ആറ് റണ്‍സ് വീതമെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലിയും ഋഷഭ് പന്തും ക്രീസില്‍.

ഗ്രീന്‍ഫീല്‍ഡില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റേന്തിയ ഇന്ത്യക്ക് നിരാശയോടെയായിരുന്നു തുടക്കം. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത രണ്ട് ഓവറില്‍ നിന്നായി 12 റണ്‍സും നേടി. എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ രാഹുലിനെ മടക്കി സ്‌പിന്നര്‍ ഖാരി പിയറി തിരിച്ചടിച്ചു. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 42/1 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ.

അപ്രതീക്ഷിതം ദുബെ

മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. സ്‌പോര്‍‌ട്‌സ് ഹബ്ബിലെ ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പക്ഷേ, ഇതേ ഓവറില്‍ സ്‌കൂപ്പിന് ശ്രമിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ മടങ്ങി.

click me!