
ഇന്‍ഡോര്‍: ഇന്ത്യ - വെസ്റ്റ്ഇന്‍ഡീസ് മൂന്നാം ട്വന്റി 20 ഇന്ന് ഇന്‍ഡോറില്‍. റാഞ്ചിയിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ റെക്കോര്‍ഡ് ചേസിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ്. രാത്രി ഏഴിനാണ് കളി തുടങ്ങുക. റാഞ്ചിയിലെ തോല്‍വി മറക്കാനൊരു മിന്നും ജയം ഇന്ത്യക്ക് വേണം. പക്ഷേ, ഇന്‍ഡോറില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. 250 റണ്‍സ് അനായാസം ചേസ് ചെയ്‌തെടുത്ത വിന്‍ഡീസ് നിസ്സാരക്കാരല്ല. ഷായ് ഹോപ്പും റുഥര്‍ഫോഡും ഹെറ്റ്‌മെയറുമടങ്ങുന്ന പവറടിക്കാരെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പാടുപെടുമെന്നുറപ്പ്.
ആര്‍ഷ്ദീപ് സിംഗ് മികവിലേക്കെത്തിയാല്‍ പാതി തലവേദന തീര്‍ന്നു. പവര്‍പ്ലേയില്‍ മായങ്ക് യാദവിന്റെ വേഗം ഇന്ത്യക്ക് കരുത്താണ്. മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് നിയന്ത്രിക്കാനാകാത്തതാണ് ഇന്ത്യയുടെ വെല്ലുവിളിയ വിന്‍ഡീസിനും ബോളിങ് പ്രശ്‌നങ്ങളുണ്ട്. റാഞ്ചിയില്‍ ബിഗ് സ്‌കോറിങ് മത്സരത്തില്‍ 24 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസിലാണ് വിന്‍ഡീസ് പ്രതീക്ഷ. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ ഇടങ്കയ്യന്‍മാര്‍ക്ക് ചേസ് വെല്ലുവിളിയാകുമെന്നുറപ്പ്. സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരികെയെത്തിയതാണ് ഇന്ത്യക്ക് ആശ്വാസം.
ഒപ്പം ക്യാപ്റ്റന്‍ ശ്രേയസിന്റേയും തിലകിന്റേയും വെടിക്കെട്ട് ടീമിന് കരുത്തേകുന്നു. ബൗളിങ്ങിലേയും ഫില്‍ഡിങ്ങിലേയും മികവായിരിക്കും മത്സരഫലം നിര്‍ണയിക്കുകയെന്നുറപ്പ്. റാഞ്ചിയില്‍ ഇന്ത്യയും വിന്‍ഡീസും ക്യാച്ചുകള്‍ പാഴാക്കിയിരുന്നു. മഞ്ഞുവീഴ്ച മത്സരഫലത്തെ സ്വാധീനിക്കുമെന്നതിനാല്‍ ടോസ് നിര്‍ണായകമാകും. പരമ്പരയില്‍ ഇതുവരെ ജയിച്ചതെല്ലാം റണ്‍സ് പിന്തുടര്‍ന്നവര്‍ മാത്രം. ഏത് വലിയ സ്‌കോറും ചേസ് ചെയ്യാമെന്ന ആത്മവിശ്വാസത്തിലിറങ്ങുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ഹൈ വോള്‍ട്ടേജ് മത്സരം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ / നിതീഷ് റെഡ്ഡി, നമാന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, മയങ്ക് യാദവ്.
വിന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), കാമില്‍ പുരാന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഗുഡകേഷ് മോട്ടി, ഷമാര്‍ സ്പ്രിംഗര്‍, അക്കീല്‍ ഹോസൈന്‍, ഷമാര്‍ ജോസഫ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!