ആരാധകര്‍ക്ക് കനത്ത നിരാശ; കാര്യവട്ടത്തും സഞ്ജുവില്ല; ടോസ് അറിയാം

Published : Dec 08, 2019, 06:36 PM ISTUpdated : Dec 08, 2019, 06:59 PM IST
ആരാധകര്‍ക്ക് കനത്ത നിരാശ; കാര്യവട്ടത്തും സഞ്ജുവില്ല; ടോസ് അറിയാം

Synopsis

കാര്യവട്ടത്ത് വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. 

തിരുവനന്തപുരം: ദിവസങ്ങളായുള്ള മലയാളി ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിനും മുറവിളിക്കും ഇന്ത്യന്‍ ടീം ചെവികൊടുത്തില്ല. കാര്യവട്ടത്ത് വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കോലിപ്പട ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം

Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Ravindra Jadeja, Bhuvneshwar Kumar, Deepak Chahar, Yuzvendra Chahal

വിന്‍ഡീസ് ടീം

Lendl Simmons, Evin Lewis, Brandon King, Nicholas Pooran(w), Shimron Hetmyer, Kieron Pollard(c), Jason Holder, Khary Pierre, Hayden Walsh, Sheldon Cottrell, Kesrick Williams

സഞ്ജുവിന് ഗംഭീര സ്വീകരണം

മത്സരത്തിന് മുന്‍പ് പരിശീലനത്തിനായി മൈതാനത്തിറങ്ങിയ സഞ്ജുവിനെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. സഞ്ജുവിനുള്ള ആര്‍പ്പുവിളിയും സ്‍നേഹവും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയെയും സഹപരിശീലകരെയും ഞെട്ടിച്ചു. വിക്കറ്റ് കീപ്പര്‍ ഗ്ലൗസുമായാണ് സഞ്ജു ഗ്രീന്‍ഫീല്‍ഡിലിറങ്ങിയത്. എങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം