മിന്നു മണി ഇന്നും പുറത്ത്! വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ മാറ്റമില്ല

Published : Dec 24, 2024, 01:38 PM IST
മിന്നു മണി ഇന്നും പുറത്ത്! വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ മാറ്റമില്ല

Synopsis

ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ മലയാളി താരം മിന്നു മണി ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടി വന്നു.

വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ മലയാളി താരം മിന്നു മണി ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടി വന്നു. ടി20 ടീമിലും താരമുണ്ടായിരുന്നെങ്കിലും മിന്നുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്, പ്രിയ മിശ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), കിയാന ജോസഫ്, റഷാദ വില്യംസ്, ഡിയാന്ദ്ര ഡോട്ടിന്‍, നെറിസ ക്രാഫ്റ്റണ്‍, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ആലിയ അലീന്‍, സൈദ ജെയിംസ്, കരിഷ്മ റാംഹാരക്ക്, ഷാമിലിയ കോണല്‍, അഫി ഫ്‌ലെച്ചര്‍.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ 211 റണ്‍സിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് രേണുക താക്കൂറാണ് വിന്‍ഡീസിനെ തകര്‍ത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വണ്ണം കുറച്ച്, പൂര്‍ണ ഫിറ്റ്! ന്യൂസിലന്‍ഡിനെതിരെ പുതിയ സഞ്ജുവിനെ കാണാം
കരുത്തരായ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍; അമന്‍ മൊഖാതെയ്ക്ക് സെഞ്ചുറി