12 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ഏകദിന പരമ്പര, ഒപ്പം ലോകറെക്കോര്‍ഡും അടിച്ചെടുത്ത് ഇന്ത്യ

Published : Oct 11, 2022, 07:19 PM IST
12 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ഏകദിന പരമ്പര, ഒപ്പം ലോകറെക്കോര്‍ഡും അടിച്ചെടുത്ത് ഇന്ത്യ

Synopsis

2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോകറെക്കോര്‍ഡ് ഇട്ടത്. 2022ല്‍ ഇന്ത്യ 38 ജയങ്ങള്‍ നേടിയത് 55 മത്സരങ്ങളില്‍ നിന്നാണ്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ടീം ഇന്ത്യ. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്നത്തെ ജയത്തോടെ ഇന്ത്യ എത്തിയത്. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യ നേടുന്ന 38-ാം ജയമാണിത്. ഓസ്ട്രേലിയക്കും ഒരു കലണ്ടര്‍ വര്‍ഷം 38 ജയങ്ങളുണ്ട്.

2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോകറെക്കോര്‍ഡ് ഇട്ടത്. 2022ല്‍ ഇന്ത്യ 38 ജയങ്ങള്‍ നേടിയത് 55 മത്സരങ്ങളില്‍ നിന്നാണ്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017ല്‍ ഇന്ത്യ 53 മത്സരങ്ങളില്‍ 37 ജയങ്ങള്‍ നേടിയിട്ടുണ്ട്. 2018ലും 2019ലും ഇന്ത്യ 35 ജയങ്ങള്‍ വീതം നേടിയെങ്കിലും ഓസീസിനെ മറികടക്കാനായിരുന്നില്ല.

കറക്കി വീഴ്ത്തി, പിന്നെ അടിച്ചോടിച്ചു; മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരെ ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എറ്റവും വലിയ ജയവുമാണിത്. 185 പന്തുള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഇന്ന് ജയിച്ചു കയറിയത്. 2018ല്‍ സെഞ്ചൂറിയനില്‍ 177 പന്തുകള്‍ ബാക്കി നിര്‍ത്തി ജയിച്ചതായിരുന്നു പന്തുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വലിയ വിജയം. 1999ല്‍ നയ്റോബിയില്‍ ദക്ഷിണാഫ്രിക്കയെ 164 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്.

12 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ഏകദിന പരമ്പര നേടുന്നത്. നേരത്തെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ആദ്യ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒന്നാം നിര ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല