ബാറ്റിംഗില്‍ ജമീമ, ബൗളിംഗില്‍ ഹേമലത; വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ അരങ്ങേറി

By Web TeamFirst Published Oct 1, 2022, 4:33 PM IST
Highlights

വിജയത്തിലേക്ക് ബാറ്റേന്തിയ ശ്രീങ്കയ്ക്ക് പവര്‍ പ്ലേ തീരുംമുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. 30 റണ്‍സ് നേടിയ ഹസിനി പെരേരയ്ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.

ധാക്ക: വനിതാ ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 41 റണ്‍സിന്റെ ജയം. സില്‍ഹെറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. 76 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 18.2 ഓവറില്‍ 109ന് എല്ലാവരും പുറത്തായി. ദയാലന്‍ ഹേമലത മൂന്ന് വിക്കറ്റെടുത്തു.

വിജയത്തിലേക്ക് ബാറ്റേന്തിയ ശ്രീങ്കയ്ക്ക് പവര്‍ പ്ലേ തീരുംമുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. 30 റണ്‍സ് നേടിയ ഹസിനി പെരേരയ്ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഹര്‍ഷിത മധവി (26), ഒഷാഡി രണസിംഗെ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ചമാരി അത്തപ്പത്തു (5), മല്‍ഷ ഷെഹാനി (9), നിലാക്ഷി ഡി സില്‍വ (3), കവിഷ ദില്‍ഹാരി (1), അനുഷ്‌ക സഞ്ജീവനി (5) എന്നിവരാണ് മറ്റു പ്രമുഖ സ്‌കോറര്‍മാര്‍. ഹേമലതയ്ക്ക് പുറമെ പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രാധ യാദവ് ഒരു വിക്കറ്റെടുത്തു.

വരുന്ന ടി20 ലോകകപ്പില്‍ ആരൊക്കെ തിളങ്ങും? ഇന്ത്യന്‍ താരമടക്കമുള്ള അഞ്ച് പേരുടെ പട്ടിക പുറത്തുവിട്ട് ഐസിസി

നേരത്തെ ജമീമയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 53 പന്തില്‍ ഒരു സിക്‌സിന്റേയും 11 ഫോറിന്റേയും സഹായത്തോടെയാണ് ജമീമ 76 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് കൗര്‍ (33) ഭേദപ്പട്ട പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 32 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ജമീമ- കൗര്‍ സഖ്യം കൂട്ടിചേര്‍ത്ത 92 റണ്‍സാണ് തുണയായത്. 

ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (10), സ്മൃതി മന്ഥാന (6) എന്നിവര്‍ നിരാശപ്പെടുത്തി. ഹേമലത (13) പുറത്താവാതെ നിന്നു. റിച്ചാ ഘോഷ് (9), പൂജ വസ്ത്രകര്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപ്തി ശര്‍മയും (1) പുറത്താവാതെ നിന്നു. ഒഷാഡി രണസിംഗെ ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക, പരമ്പര നേടാന്‍ ഇന്ത്യ; പക്ഷേ കാലാവസ്ഥ? രണ്ടാം ടി20 കാണാനുള്ള വഴികള്‍

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, റിച്ചാ ഘോഷ്, പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, രാധ യാദവ്, രേണുക സിംഗ്.
 

click me!