ടി20 ലോകകപ്പ് സന്നാഹത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്! കോലിയില്ല, സഞ്ജു ഓപ്പണര്‍

Published : Jun 01, 2024, 08:00 PM ISTUpdated : Jun 01, 2024, 08:24 PM IST
ടി20 ലോകകപ്പ് സന്നാഹത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്! കോലിയില്ല, സഞ്ജു ഓപ്പണര്‍

Synopsis

ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയില്‍ മത്സരം കാണാനാകും. ടി20 ലോകകപ്പ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യയില്‍ ടെലികാസ്റ്റ് ചെയ്യുന്നത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പകരം സഞ്ജു ഓപ്പണറായെത്തി. എല്ലാ താരങ്ങളേയും ഉപയോഗിക്കാന്‍ കഴുയുമെന്നാണ് കരുതുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി.

ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയില്‍ മത്സരം കാണാനാകും. ടി20 ലോകകപ്പ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യയില്‍ ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്നത്തെ മത്സരവും സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാം. മൊബൈലില്‍ ഡിസ്നി ഹോട്സ്റ്റാറിലും മത്സരം കാണാനാവും. രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല. കിരീടവരള്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് ക്യാപ്റ്റന്‍ രോഹിതും സംഘവും ഇറങ്ങുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് വിട്ട ഡയമന്റോകോസിന് പുതിയ ക്ലബായി! ഈസ്റ്റ് ബംഗാളുമായി കരാറൊപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്

ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്