Latest Videos

ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുന്നു, ടോസ് വീണു; ടീമില്‍ മൂന്ന് മാറ്റം

By Gopala krishnanFirst Published Oct 4, 2022, 6:39 PM IST
Highlights

ദീപക് ചാഹറിനൊപ്പം ഉമേഷ് യാദവും മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലുമാണ് പേസ് ബൗളര്‍മാരായി ടീമിലുള്ളത്. സ്പിന്നര്‍മാരായി അശ്വിനും അക്സര്‍ പട്ടേലും ടീമിലുണ്ട്. രാഹുലും കോലിയും പുറത്തുപോയതോടെ അഞ്ച് സ്പെഷലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച വിരാട് കോലിയും കെ എല്‍ രാഹുലും നേരിയ പരിക്കുള്ള അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും പ്ലേയിംഗ് ഇലവനിലെത്തി.

ദീപക് ചാഹറിനൊപ്പം ഉമേഷ് യാദവും മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലുമാണ് പേസ് ബൗളര്‍മാരായി ടീമിലുള്ളത്. സ്പിന്നര്‍മാരായി അശ്വിനും അക്സര്‍ പട്ടേലും ടീമിലുണ്ട്. രാഹുലും കോലിയും പുറത്തുപോയതോടെ അഞ്ച് സ്പെഷലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

Captain Rohit Sharma wins the toss and elects to bowl first in the final T20I.

Three changes for in the Playing XI

Live - https://t.co/dpI1gl5uwA pic.twitter.com/gq4Ybx4n6V

— BCCI (@BCCI)

ജസ്പ്രിത് ബുമ്രയില്ലാത്ത ടി20 ലോകകപ്പ്! ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ അല്‍പം കഷ്ടപ്പെടും

ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ആന്‍റിച്ച് നോര്‍ക്യക്ക് പകരം ഡ്വയിന്‍ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച  ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ടി20 പരമ്പര നേടുന്നത്.

ഇന്നത്തെ മത്സരം ജയിച്ച് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കോലിയുടെയും രാഹുലിന്‍റെയും അഭാവത്തില്‍ രോഹിത്തിന്‍റെയും സൂര്യകുമാറിന്‍റെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: Temba Bavuma(c), Quinton de Kock(w), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Dwaine Pretorius, Keshav Maharaj, Kagiso Rabada, Lungi Ngidi.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Rishabh Pant(w), Shreyas Iyer, Dinesh Karthik, Suryakumar Yadav,, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Umesh Yadav, Mohammed Siraj.

click me!