മൂന്നാം ഏകദിനം; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ്, സഞ്ജുവിന് മൂന്നാമൂഴം

Published : Jul 27, 2022, 06:42 PM IST
മൂന്നാം ഏകദിനം; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ്, സഞ്ജുവിന് മൂന്നാമൂഴം

Synopsis

ഇന്ത്യന്‍ കുപ്പായത്തില്‍ ഇതാദ്യമായാണ് സഞ്ജുവിന് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജു ആദ്യ മത്സരത്തിന്‍റെ അവസാന ഓവറില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണായക സേവ് നടത്തിയിരുന്നു.  

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ഇലവനില്‍ ഇടം നേടി. രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.  അരങ്ങേറ്റത്തില്‍ നിറം മങ്ങിയ ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ടീമില്‍ തിരിച്ചെത്തി. വിന്‍ഡീസ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജേസണ്‍ ഹോള്‍ഡറും കീമോ പോളും കീസി കാര്‍ട്ടിയും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.

ഇന്ത്യന്‍ കുപ്പായത്തില്‍ ഇതാദ്യമായാണ് സഞ്ജുവിന് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജു ആദ്യ മത്സരത്തിന്‍റെ അവസാന ഓവറില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണായക സേവ് നടത്തിയിരുന്നു.

ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ടാം മത്സരത്തിലാകട്ടെ ധവാന്‍ നിരാശപ്പെടുത്തിയപ്പോള്‍ അക്സര്‍ പട്ടേലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സും സഞ്ജു, ശ്രേയസ് എന്നവരുടെ നിര്‍ണായ അര്‍ധസെഞ്ചുറികളും ഇന്ത്യക്ക് ജയമൊരുക്കി.

ഇന്നും ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റന്‍ ശിഖര്‍ വാന്‍റെ നേതൃത്വത്തിലറങ്ങുന്ന ടീം ഇന്ത്യക്ക് സ്വന്തമാവുക. മൂന്ന് മത്സര ഏകദിന പരമ്പരക്കുശേഷം നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ടീമിലില്ല. എന്നാല്‍ ഇന്നത്തെ മത്സരത്തിലും തിളങ്ങിയാല്‍ കൊവിഡ് ബാധിതനായ കെ എല്‍ രാഹുലിന് പകരം സഞ്ജുവിനെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് സൂചനയുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna.

വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: Shai Hope(w), Brandon King, Keacy Carty, Shamarh Brooks, Nicholas Pooran(c), Kyle Mayers, Jason Holder, Keemo Paul, Akeal Hosein, Hayden Walsh, Jayden Seales.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍