
ദില്ലി: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan) കളിക്കുന്നത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടും ധവാന്‍ ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചിരുന്നില്ല. പകരം ഇഷാന്‍ കിഷനെയാണ് (Ishan Kishan) ടീം ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ തനിക്ക് കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ധവാന്‍.
വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നാണ് ധവാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മറ്റൊരു ടി20 ലോകകപ്പ് കൂടി വരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ എനിക്കും ഇടം കിട്ടുമെന്നണ് വിശ്വാസം. ഞാനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴും എന്റെ പദ്ധതികളില്‍ എനിക്ക് വിശ്വാസമുണ്ട്. ചിലപ്പോള്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കാം, ചിലപ്പോള്‍ പുറത്താകുമായിരിക്കാം. അതൊക്കെ കാലം തെളിയിക്കും.'' ഇന്ത്യയുടെ വെറ്ററന്‍ താരം പറഞ്ഞു.
പഞ്ചാബ് കിംഗ്‌സിലെത്തിയതിനെ കുറിച്ചും ധവാന്‍ സംസാരിച്ചു. ''പഞ്ചാബ് കിംഗ്‌സിനൊപ്പം കളിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഡല്‍ഹിയെ പോലെ പഞ്ചാബും എനിക്ക് ഹോംഗ്രൗണ്ട് പോലെയാണ്. ഞാനൊരു പഞ്ചാബി കുടുംബത്തില്‍ നിന്നാണ് വരുന്നത്. പഞ്ചാബി ഭാഷ നന്നായി വഴങ്ങും. പഞ്ചാബി സംഗീതവും എനിക്ക് പ്രിയപ്പെട്ടതാണ്. പഞ്ചാബ് കിംഗ്‌സിനും എനിക്കും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സമയമാണിത്. സന്തുലിതമായ ടീമാണ് ഞങ്ങള്‍ക്കുള്ളത്. സീസണും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു.'' ധവാന്‍ പറഞ്ഞു.
''ഞാനിപ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണുള്ളത്. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുകയെന്നത് വലിയ അവസരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകളുണ്ടായി. ഞാന്‍ മുമ്പ് ആരോടൊക്കെയോ മത്സരിക്കുമായിരുന്നു. എന്നാല്‍ കൂടുതല്‍ പക്വത കൈവരിച്ചപ്പോള്‍ അത്തരം ചിന്തകളെല്ലാം മാറി. ഇപ്പോള്‍ ആരോടും മത്സരിക്കുന്നില്ല. ടീമിന് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയുമെന്ന് മാത്രമാണ് ചിന്ത.'' ധവാന്‍ പറഞ്ഞുനിര്‍ത്തി.
കഴിഞ്ഞ ലോകകപ്പിന് മുമ്പ് ധവാന് ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് ധവാനായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാനാവാശ്യമായ പ്രകടനമൊന്നും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. അതോടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനത്തില്‍ ധവാന്‍ കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!