'സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല'! സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തോല്‍ക്കാനുണ്ടായ കാരണം കണ്ടെത്തി രോഹിത്

Published : Dec 29, 2023, 11:34 AM IST
'സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല'! സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തോല്‍ക്കാനുണ്ടായ കാരണം കണ്ടെത്തി രോഹിത്

Synopsis

ബൗളര്‍മാരില്‍ ജസ്പ്രിത് ബുമ്ര മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. സെഞ്ചൂറിയനില്‍ ഇന്നിംഗ്‌സിലും 31 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ ഇന്ത്യ: 245, 131 & ദക്ഷിണാഫ്രിക്ക: 408. കെ എല്‍ രാഹുല്‍ (101) മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ തിളങ്ങിയിരുന്നത്. ബൗളര്‍മാരില്‍ ജസ്പ്രിത് ബുമ്ര മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 

ആരേയും കുറ്റപ്പെടുത്താനില്ലെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നില്ല. കെ എല്‍ രാഹുല്‍ ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതില്‍ നന്നായി ബാറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ പന്ത് ഉപയോഗിച്ച് സാഹചര്യങ്ങള്‍ മുതലാക്കുന്നതില്‍ ഞങ്ങള്‍ പിറകിലായി. പിന്നീട് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയപ്പോള്‍ വേണ്ട വിധത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ കൂട്ടായ ശ്രമം വേണം. എന്നാല്‍ അങ്ങനെയുണ്ടായില്ല. മുമ്പും ദക്ഷിണാഫ്രിക്കന്‍ ഗ്രൗണ്ടുകളില്‍ കളിച്ചിട്ടുണ്ട്.'' രോഹിത് വ്യക്തമാക്കി.

എന്നാല്‍ കൃത്യമായ പദ്ധതിയുണ്ടെന്നും രോഹിത് വ്യക്തമാക്കി. ''എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാവര്‍ക്കും അവരുടേതായ പദ്ധതിയുണ്ട്. ഞങ്ങള്‍ വെല്ലുവിളിക്കപ്പെട്ടു. സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇതൊരു ബൗണ്ടറി സ്‌കോറിംഗ് ഗ്രൗണ്ടാണ്, അവര്‍ പലതും സ്‌കോര്‍ ചെയ്യുന്നത് ഞങ്ങള്‍ കണ്ടു, പക്ഷേ അവരുടെ ശക്തിയും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് ഇന്നിംഗ്‌സുകളിലും ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല, അതുകൊണ്ടാണ് തോല്‍വി സംഭവിച്ചത്.'' ക്യാപ്റ്റന്‍ പറഞ്ഞു.

ബൗളര്‍മാരെ കുറ്റപ്പെടുത്താനില്ലെന്നും രോഹിത്. ''മൂന്ന് ദിവസത്തിനുള്ളില്‍ ഗെയിം പൂര്‍ത്തിയായി. വളരെയധികം പോസിറ്റീവുകളൊന്നും പറയാനില്ല. എന്നാല്‍ ഇത്തരത്തിലുള്ള പിച്ചില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടതെന്ന് ദക്ഷിണാഫ്രിക്ക കാണിച്ചുതന്നു. ഇന്ത്യയുടെ ബൗളര്‍മാരില്‍ പലരും മുമ്പ് ഇവിടെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളും അര്‍ഹിക്കുന്നില്ല. കൂടിയാലോചന പ്രധാനമാണ്. അടുത്ത ടെസ്റ്റിനായി ഞങ്ങള്‍ ഇപ്പോള്‍ തയ്യാറാകേണ്ടതുണ്ട്.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗാറാണ് പ്ലയര്‍ ഓഫ് ദ മാച്ച്. അടുത്ത ബുധനാഴ്ച്ചയാണ് കേപ് ടൗണിലാണ് അടുത്ത മത്സരം.

ജെമീമയുെടെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി, തകർത്തടിച്ച് ഓസീസ് മറുപടി; ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

PREV
click me!

Recommended Stories

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്
സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്