രോഹിത്തിന് ജീവന്‍ ലഭിച്ചത് രണ്ട് തവണ! അതും ആദ്യ ഓവറില്‍; എന്നിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞു- ട്രോള്‍

Published : Mar 01, 2023, 01:20 PM IST
രോഹിത്തിന് ജീവന്‍ ലഭിച്ചത് രണ്ട് തവണ! അതും ആദ്യ ഓവറില്‍; എന്നിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞു- ട്രോള്‍

Synopsis

രോഹിത് കുനെമാനെ ക്രീസ് വിട്ട് ഇറങ്ങിയടിക്കാനുള്ള ശ്രമത്തിലാണ് രോഹിത് പുറത്താവുന്നത്. താരത്തെ ഓസീസ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ രോഹിത് കളിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇന്‍ഡോറില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ 109ന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാത്യു കുനെമാനാണ് തകര്‍ത്തത്. 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

രോഹിത് കുനെമാനെ ക്രീസ് വിട്ട് ഇറങ്ങിയടിക്കാനുള്ള ശ്രമത്തിലാണ് രോഹിത് പുറത്താവുന്നത്. താരത്തെ ഓസീസ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ രോഹിത് കളിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. സ്റ്റാര്‍ക്ക് എറിഞ്ഞ ഒന്നാം ഓവറില്‍ രണ്ട് തവണ ഇന്ത്യന്‍ ക്യാപ്റ്റന് ജീവന്‍ ലഭിച്ചു. ആദ്യ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഔട്ട്‌സ്വിങര്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്തു. പന്ത് ബാറ്റില്‍ ഉരസുന്ന നേരിയ ശബ്ദവും ഉണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. എന്നാല്‍ ഓസീസ് റിവ്യൂ ചെയ്തതുമില്ല. നാലാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഇത്തവണയും ഓസീസ് റിവ്യൂ എടുത്തില്ല. ടിവി റിപ്ലേകളില്‍ താരം പുറത്താണെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില ട്വീറ്റുകള്‍ വായിക്കാം... 

ഇന്ത്യയുടെ 109നെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസീസിനും ആദ്യ വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റാണ് നഷ്ടമായത്. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഉസ്മാന്‍ ഖവാജ (5), മര്‍നസ് ലബുഷെയ്ന്‍ (1) എന്നിവരാണ് ക്രീസില്‍.

കുനെമാന് അഞ്ച് വിക്കറ്റ്! ഇന്‍ഡോറില്‍ നാണംകെട്ട് ഇന്ത്യ; ഓസീസിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 109ന് പുറത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?
പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍