Latest Videos

അത് കോലിയല്ല; ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ചവന്‍ ആരെന്ന് ഫീല്‍ഡിങ് കോച്ച് പറയും

By Web TeamFirst Published Oct 27, 2019, 2:19 PM IST
Highlights

ഹോഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ 11 ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് വിജയിച്ചത്. അടുത്തിടെ ഇന്ത്യയുടെ വിജയങ്ങളിലെല്ലാം ഫീല്‍ഡര്‍മാര്‍ക്ക് മുഖ്യപങ്കുണ്ടായിരുന്നു.

ബംഗളൂരു: ഹോഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ 11 ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് വിജയിച്ചത്. അടുത്തിടെ ഇന്ത്യയുടെ വിജയങ്ങളിലെല്ലാം ഫീല്‍ഡര്‍മാര്‍ക്ക് മുഖ്യപങ്കുണ്ടായിരുന്നു. ആര്‍ ശ്രീധറാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് താരങ്ങളുടെ സമീപനം തന്നെ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ ഫീല്‍ഡിങ്ങില്‍ കൈവരിച്ച പുരോഗതിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.  

കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഫീല്‍ഡിങ് ഒരുപാട് മാറിയെന്ന് ശ്രീധര്‍ പറയുന്നു. അദ്ദേഹം തുടര്‍ന്നു... ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ഫീല്‍ഡങ്ങിന്റെ കാഴ്ചപ്പാട് തന്നെ മാറി. കഴിഞ്ഞ ലോകകപ്പില്‍ പോലും എതിര്‍ടീം ക്യാപ്റ്റന്മാര്‍ പോലും ഇന്ത്യയുടെ ഫീല്‍ഡിങ്ങിനെ കുറിച്ച് നല്ലത് സംസാരിച്ചിരുന്നു. വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും വേണ്ടിയിരുന്നത് അത്തരമൊരു മാറ്റമാണ്. ഇപ്പോള്‍ വരുന്ന താരങ്ങള്‍ ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നവരാണ്.

ഫീല്‍ഡിങ്ങില്‍ ജഡേജയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഫീല്‍ഡിങ് ഒന്നുകൊണ്ട് മാത്രം എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഫീല്‍ഡറും ജഡേജ തന്നെയാണ്. ഇപ്പോഴത്തെ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമില്ല.'' ശ്രീധര്‍ പറഞ്ഞു.

വൃദ്ധിമാന്‍ സാഹയേയും ഋഷഭ് പന്തിനേയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് ടീമിന്റെ ഭാവിയാണ്. സാഹ ഇപ്പോഴത്തെ കീപ്പറും. ഇരുവര്‍ക്കും അവരുടേതായ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

click me!