'നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കും'! ഇന്ത്യ - പാക് ലോകകപ്പ് മത്സരത്തിന് മുമ്പ് പൊലീസിന് തീവ്രവാദ ഭീഷണി

Published : Oct 09, 2023, 08:51 PM ISTUpdated : Oct 09, 2023, 08:53 PM IST
'നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കും'! ഇന്ത്യ - പാക് ലോകകപ്പ് മത്സരത്തിന് മുമ്പ് പൊലീസിന് തീവ്രവാദ ഭീഷണി

Synopsis

തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ പോലീസിന് സന്ദേശമയച്ചിരിക്കുന്നത്. കൂടെ 500 കോടി നല്‍കണമെന്നും കത്തില്‍ പറയുന്നു.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ശനിയാഴ്ച്ചയാണ് ഇന്ത്യ - പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. മത്സരം നടക്കുന്ന അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മത്സരത്തിന് മുമ്പ് തീവ്രവാദ ഭീഷണി ലഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ പൊലീസിന്. ഇമെയില്‍ ഭീഷണിയാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നാണ് ഇമെയില്‍ വന്നിരിക്കുന്നത്. അധികൃതര്‍ ഭീഷണിയെ ഗൗരവമായിട്ടാണ് കാണുന്നത്. 

തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ പോലീസിന് സന്ദേശമയച്ചിരിക്കുന്നത്. കൂടെ 500 കോടി നല്‍കണമെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദ് സ്‌റ്റേഡിയം ബോംബിട്ട് തകര്‍ക്കുമെന്നുമുള്ള ഭീഷണിയും കത്തിലുണ്ട്. എത്ര സുരക്ഷിതമാക്കിയാലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും, കൂടുതല്‍ സംസാരിക്കണമെങ്കില്‍ ഈ ഇമെയില്‍ മാത്രമയച്ചാല്‍ മതിയെന്നും സന്ദേശത്തിലുണ്ട്.

ഇന്ത്യ - പാക് മത്സരത്തിന് 14000 ടിക്കറ്റുകള്‍ കൂടി

അതേസമയം, ഇന്ത്യ - പാകിസ്ഥാന്‍ പോരിന് 14000 ടിക്കറ്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ട് ബിസിസിഐ. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്നലെ ഉച്ചയോടെ ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുന്ന ടിക്കറ്റുകള്‍ക്ക് 2000 രൂപ മുതലാണ് നിരക്ക്. 1.32 ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്.

ബാബര്‍ അസം നയിക്കുന്ന പാകിസ്ഥാന്‍ വെള്ളിയാഴ്ച നെതര്‍ലാന്‍ഡ്സിനെ തോല്‍പ്പിച്ചിരുന്നു. നാളെ ശ്രീലങ്കയുമായിട്ടാണ് പാകിസ്ഥാന്റെ മത്സരം. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയുണ്ടായി. ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ട് പോലുമില്ല! അവഗണനക്കെതിരെ തുറന്നടിച്ച് ബാഡ്മിന്റണ്‍ താരം പ്രണോയ്

PREV
click me!

Recommended Stories

ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി
ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം