വനിത ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി

By Web TeamFirst Published Oct 4, 2019, 10:36 PM IST
Highlights

വനിത ടി20യിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. സൂററ്റില്‍ നടന്ന ആറാം മത്സരത്തില്‍ 105 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.

സൂററ്റ്: വനിത ടി20യിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. സൂററ്റില്‍ നടന്ന ആറാം മത്സരത്തില്‍ 105 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. പരമ്പര നേരത്തെ ഇന്ത്യന്‍ സ്വന്തമാക്കായിരുന്നു. മൂന്ന് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. രണ്ട് മത്സരങ്ങള്‍ മഴ മുടക്കിയിരുന്നു.

വേദ കൃഷ്ണമൂര്‍ത്തി (26), അരുന്ദതി റെഡ്ഡി (22) എന്നിവരുടെ ഇന്നിങ്്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ഇതിലും പരിതാപകരമായേനെ. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. ഒരുഘട്ടത്തില്‍ ആറിന് 13 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഷെഫാലി വര്‍മ (4), സ്മൃതി മന്ഥാന (5), ജമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (1), ദീപ്തി ശര്‍മ (2), താനിയ ഭാട്ടിയ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി നദൈന്‍ ഡി ക്ലര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അന്നെ ബോഷ്, ഷബ്‌നിം ഇസ്മയില്‍, നൊന്‍ഡുമിസോ ഷാന്‍ഗേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ഓപ്പണര്‍മാരായ ലിസെല്ലേ ലീ (84), സുനെ ലുസ് (62)  എന്നിവരുടെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പൂനം യാദവ്, അരുന്ദതി റെഡ്ഡി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!