ഇത്തരത്തില്‍ ലോകകപ്പ് ഫൈനല്‍ കളിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഹര്‍മന്‍പ്രീത് കൗര്‍

By Web TeamFirst Published Mar 5, 2020, 12:14 PM IST
Highlights

സെമി കളിക്കാതെ ഫൈനലിലേക്ക് കടക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ വനിത ടീം ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഉപേക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു കൗര്‍.

സിഡ്‌നി: സെമി കളിക്കാതെ ഫൈനലിലേക്ക് കടക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ വനിത ടീം ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഉപേക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു കൗര്‍. താരം തുടര്‍ന്നു... ''ഇത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ നിയമങ്ങള്‍ അങ്ങനെയാണ്. ഒരു റിസര്‍വെ ഉണ്ടാവണമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. എങ്കില്‍ മാത്രമെ ഇത്തരം സാഹചര്യങ്ങളില്‍ മുന്‍തൂക്കം ലഭിക്കൂ. 

എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഷെഫാലി വര്‍മ- സ്മൃതി മന്ഥാന ഓപ്പണിംഗ് സഖ്യം മികച്ച തുടക്കം നല്‍കുന്നു. ഫൈനലിലും അതുണ്ടാവുമെന്ന് കരുതാം. ടി20 ഫോര്‍മാറ്റില്‍ മികച്ച തുടക്കം ലഭിക്കുകയെന്നുള്ളത് അത്യാവശ്യമാണ്. എനിക്ക് മന്ഥാനയ്ക്കും ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് അറിയാം. എന്നാല്‍ യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് പ്രതീക്ഷയാണ്. 

ഒരു ടീം എന്ന നിലയില്‍ ഫൈനില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. തീര്‍ച്ചയായും ഈ ടീമിന് കപ്പുയര്‍ത്താനുള്ള ശക്തിയുണ്ട്. എതിരാളികള്‍ ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ ഫൈനലിനെ കുറിച്ച് മാത്രമാണ്.'' കൗര്‍ പറഞ്ഞുനിര്‍ത്തി.

click me!