INDvNZ| ആക്രമിച്ച് രോഹിത്, ശ്രദ്ധയോടെ കിഷന്‍; കിവീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം

By Web TeamFirst Published Nov 21, 2021, 7:35 PM IST
Highlights

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ (New Zealand) അവസാന ടി20യില്‍ ഇന്ത്യക്ക് (Team India) മികച്ച തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (39), ഇഷാന്‍ കിഷന്‍ (29) എന്നിവരാണ് ക്രീസില്‍. രോഹിത് ഇതുവരെ മൂന്ന് സിക്സും നാല് ഫോറും നേടി. കിഷന്‍റെ അക്കൌണ്ടില്‍ ആറ് ബൌണ്ടറികളുണ്ട്. 

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന്‍ (Ishan Kishan), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ പകരക്കാരായെത്തി. താല്‍കാലിക ക്യാപ്റ്റന്‍ ടിം സൗത്തി ഇല്ലാതൊണ് കിവീസ് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്, ടിം സീഫെര്‍ട്ട്, ജയിംസ് നീഷാം, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്.

click me!