Published : Apr 05, 2025, 07:34 PM ISTUpdated : Apr 05, 2025, 11:55 PM IST

ഐപിഎൽ: പഞ്ചാബിനെ പൂട്ടി രാജസ്ഥാൻ, തുടർച്ചയായ രണ്ടാം ജയം

Summary

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിംഗ്സ് പോരാട്ടം

ഐപിഎൽ: പഞ്ചാബിനെ പൂട്ടി രാജസ്ഥാൻ, തുടർച്ചയായ രണ്ടാം ജയം

11:55 PM (IST) Apr 05

പഞ്ചാബിന് ആദ്യ തോല്‍വി

സീസണില്‍ ആദ്യമായി പരാജയം രുചിച്ച് പഞ്ചാബ്. രാജസ്ഥാൻ റോയല്‍സിനോട് 50 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്.

10:41 PM (IST) Apr 05

നേഹല്‍ വധേരയ്ക്ക് അര്‍ദ്ധ സെഞ്ചുറി

രാജസ്ഥാൻ റോയല്‍സിനെതിരെ പഞ്ചാബ് താരം നേഹല്‍ വധേരയ്ക്ക് അര്‍ദ്ധ സെഞ്ചുറി. പഞ്ചാബിന്റെ മുൻനിര പരാജയപ്പെട്ടപ്പോഴാണ് താരം തിളങ്ങിയത്

10:40 PM (IST) Apr 05

പവര്‍ പ്ലേയില്‍ പവറായി റോയല്‍സ്! ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ്, പഞ്ചാബ് പരുങ്ങുന്നു

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്.

കൂടുതൽ വായിക്കൂ

09:16 PM (IST) Apr 05

200 കടന്ന് രാജസ്ഥാൻ

പഞ്ചാബ് കിങ്സിന് മുന്നില്‍ കൂറ്റൻ വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ 205 റണ്‍സാണ് രാജസ്ഥാൻ നേടിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ജയ്സ്വാളാണ്  ടോപ് സ്കോറര്‍

 

08:25 PM (IST) Apr 05

ജയ്സ്വാളിന്റെ തിരിച്ചുവരവ്

മോശം ഫോമില്‍ തുടര്‍ന്ന രാജസ്ഥാൻ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് അര്‍ദ്ധ സെഞ്ചുറി. 40 പന്തിലാണ് ഇടം കയ്യൻ ബാറ്റര്‍ 50 കടന്നത്.

08:24 PM (IST) Apr 05

സഞ്ജു വീണു

പഞ്ചാബ് കിങ്സിനെതിരെ ലഭിച്ച തുടക്കം മുതലാക്കാനാകാതെ സഞ്ജു സാംസണ്‍. 26 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്

07:57 PM (IST) Apr 05

പവറായി രാജസ്ഥാൻ

പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയല്‍സിന് മികച്ച തുടക്കം. പവര്‍പ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 53 റണ്‍സ് നേടി


More Trending News