IPL 2022 : തകര്‍പ്പനടികളുമായി വാര്‍ണര്‍- പൃഥ്വി ഷാ സഖ്യം; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് മികച്ച തുടക്കം

Published : Apr 10, 2022, 04:15 PM ISTUpdated : Apr 10, 2022, 04:31 PM IST
IPL 2022 : തകര്‍പ്പനടികളുമായി വാര്‍ണര്‍- പൃഥ്വി ഷാ സഖ്യം; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് മികച്ച തുടക്കം

Synopsis

നേരത്തെ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങിയത്. ഡല്‍ഹി ഒരു മാറ്റം വരുത്തി ആന്റിച്ച നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തി. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യര്‍ ഡല്‍ഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച തുടക്കം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി (DC) ഒടുവില്‍ വിവരം ലഭിക്കുമ്പോമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വി ഷാ (51), ഡേവിഡ് വാര്‍ണര്‍ (36) എന്നിവരാണ് ക്രീസില്‍. 

നേരത്തെ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങിയത്. ഡല്‍ഹി ഒരു മാറ്റം വരുത്തി ആന്റിച്ച നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തി. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യര്‍ ഡല്‍ഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊല്‍ക്കത്ത തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോള്‍ തുടര്‍ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ഡല്‍ഹിയിറങ്ങുന്നത്. ഇരു ടീമും 29 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കൊല്‍ക്കത്ത പതിനാറിലും ഡല്‍ഹി പന്ത്രണ്ടിലും ജയിച്ചു. 

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയില്‍ കൊല്‍ക്കത്തയും ഒരു കളിയില്‍ ഡല്‍ഹിയും ജയിച്ചു. ഈ സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തെടുക്കുന്നത്. നാലില്‍ മൂന്നും ജയിച്ച കെകെആര്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), സാം ബില്ലിംഗ്സ്(ക്യാപ്റ്റന്‍), നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസൂര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്