യുവി ആരാധകര്‍ക്ക് സന്തോഷിക്കാം; മുംബൈ ഇന്ത്യന്‍സിലെ റോള്‍ വ്യക്തമാക്കി സഹീറും രോഹിതും

Published : Mar 19, 2019, 10:01 PM ISTUpdated : Mar 20, 2019, 02:18 PM IST
യുവി ആരാധകര്‍ക്ക് സന്തോഷിക്കാം; മുംബൈ ഇന്ത്യന്‍സിലെ റോള്‍ വ്യക്തമാക്കി സഹീറും രോഹിതും

Synopsis

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ യുവ്‌രാജ് സിംഗിന്‍റെ റോള്‍ എന്തെന്ന് വ്യക്തമാക്കി മാനേജ്‌മെന്‍റ്. താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്. 

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് (ഒരു കോടി) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് യുവ്‌രാജ് സിംഗ്. പരിചയസമ്പന്നനാണെങ്കിലും അത്ര മികച്ച ഫോമിലല്ലാത്ത യുവിക്ക് മുംബൈ ടീമില്‍ എന്ത് റോളാകും എന്ന സംശയം ആരാധകര്‍ക്കുണ്ട്. എന്നാല്‍ യുവിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തതയുണ്ട്.

'യുവ്‌രാജ് സിംഗ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവ്‌രാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും' മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സഹീറിന്‍റെ സഹതാരമായിരുന്നു യുവ്‌രാജ് സിംഗ്. 

യുവ്‌രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഈ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ ഓപ്പണിംഗിന് ഇറങ്ങുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിതിന്‍റെ നീക്കം. ഓപ്പണിംഗ് പൊസിഷനിലാണ് തനിക്കേറെ വിജയിക്കാനായിട്ടുള്ളത്. അത് ടീമിന് വ്യക്തമായി അറിയാമെന്നും രോഹിത് വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്; ഇന്നിംഗ്‌സിന് ശേഷം നേരിട്ട് കണ്ട് താരം
ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച