അയാള്‍ പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുന്നു; പഞ്ചാബ് യുവതാരത്തെക്കുറിച്ച് കുംബ്ലെ

Published : Apr 05, 2021, 02:37 PM IST
അയാള്‍ പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുന്നു; പഞ്ചാബ് യുവതാരത്തെക്കുറിച്ച് കുംബ്ലെ

Synopsis

അന്ന് ഞാന്‍ പൊള്ളാര്‍ഡിനോട് പറയാറുള്ളത് എനിക്കു നേരെ ഒരിക്കലും പന്ത് അടിക്കരുതെന്നാണ്. ഇവിടെയിപ്പോള്‍ പഞ്ചാബിലെത്തിയപ്പോള്‍ പ്രായമൊക്കെ ആയി ശരീരം വഴങ്ങാത്തതുകൊണ്ട് ബൗള്‍ ചെയ്യാറില്ല.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. ഇതിനിടെ പഞ്ചാബിന്‍റെ യുവതാരം ഷാരൂഖ് ഖാന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനായ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ.

ഷാരൂഖ് ഖാന്‍റെ ബാറ്റിംഗ് മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കീറോണ്‍ പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുന്നുവെന്നാണ് കുംബ്ലെയുടെ കണ്ടെത്തല്‍. നെറ്റ്സില്‍ അയാളുടെ ബാറ്റിംഗ് കണ്ടാല്‍ പൊള്ളാര്‍ഡാണെന്ന് തോന്നും. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ നെറ്റ്സില്‍ അടിച്ചുതകര്‍ക്കുന്ന പൊള്ളാര്‍ഡിനെ ഞാന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ നെറ്റ്സില്‍ ഞാന്‍ കുറച്ചുസമയം ബൗള്‍ ചെയ്യുമായിരുന്നു.

അന്ന് ഞാന്‍ പൊള്ളാര്‍ഡിനോട് പറയാറുള്ളത് എനിക്കു നേരെ ഒരിക്കലും പന്ത് അടിക്കരുതെന്നാണ്. ഇവിടെയിപ്പോള്‍ പഞ്ചാബിലെത്തിയപ്പോള്‍ പ്രായമൊക്കെ ആയി ശരീരം വഴങ്ങാത്തതുകൊണ്ട് ബൗള്‍ ചെയ്യാറില്ല. ഇനി അഥവാ ബൗള്‍ ചെയ്താലും ഷാരൂഖ് ഖാനെതിരെ ഞാന്‍ ബൗള്‍ ചെയ്യില്ല-കുംബ്ലെ പറഞ്ഞു.

തമിഴ്നാട് താരമായ ഷാരൂഖ് ഖാനെ ഐപിഎല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപ നല്‍കി ടീമിലെത്തിച്ചത്. ഷാരൂഖ് ഖാനുവേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്ത് എത്തിയെങ്കിലും ഒടുവില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ തനിക്കുവേണ്ടി വാശിയേറിയ ലേലം നടന്നുവെന്നത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു 25കാരനായ താരത്തിന്‍റെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച