തിരിച്ചുവരുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പില്ലെന്ന് ശ്രേയസ് അയ്യര്‍

Published : Jul 05, 2021, 07:39 PM IST
തിരിച്ചുവരുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പില്ലെന്ന് ശ്രേയസ് അയ്യര്‍

Synopsis

തോളിനേറ്റ പരിക്ക് ഭേദമായി വരികയാണെന്നും ഒരു മാസത്തിനുള്ളില്‍ കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയ്യര്‍ പറഞ്ഞു

ദില്ലി: പരിക്കുമാറി ഐപിഎല്ലില്‍ തിരിച്ചെത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകസ്ഥാനം തിരിച്ചു കിട്ടുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ശ്രേയസ് അയ്യര്‍. ടീം ഉടമസ്ഥരാണ് ആരാണ് നായകനാവേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും യുട്യൂബ് ചാനലിനോട് ശ്രേയസ് അയ്യര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അത് ടീമിന്‍റെ ഉടമസ്ഥരുടെ കൈയിലാണ്. റിഷഭ് പന്തിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തുകയാണ്. പോയന്‍റ് പട്ടികയിലും തലപ്പത്താണ്. അത് മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ഐപിഎല്‍ കിരീടം ഉയര്‍ത്തുക എന്നതാണ് തന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

തോളിനേറ്റ പരിക്ക് ഭേദമായി വരികയാണെന്നും ഒരു മാസത്തിനുള്ളില്‍ കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയ്യര്‍ പറഞ്ഞു. പരിശീലനം തുടരുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയ്യര്‍ പറഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ തോറ്റു.

ഈ വര്‍ഷം ഐപിഎല്ലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ ഫീല്‍ഡിംഗിനിടെയാണ് ശ്രേയസ് അയ്യരുടെ തോളിന് പരിക്കേറ്റത്. അയ്യരുടെ അഭാവത്തില്‍ റിഷഭ് പന്താണ് ഐപിഎല്ലിന്‍റെ ആദ്യ പകുതിയില്‍ ഡല്‍ഹിയെ നയിച്ചത്. കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെക്കുമ്പോള്‍ ഡല്‍ഹിയാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമത്. സെപ്റ്റംബറില്‍ ദുബായിലാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്