
മുംബൈ: ഐപിഎല്ലില്‍(IPL 2022) വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal). 2011ല്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) താരമായിരിക്കെ മുംബൈ ടീം അംഗങ്ങളായിരുന്ന ആന്‍ഡ്ര്യു സൈമണ്ട്സും ജെയിംസ് ഫ്രാങ്ക്‌ളിനും തന്‍റെ കൈയും കാലും കൂട്ടിക്കെട്ടി വായില്‍ ടേപ് ഒട്ടിച്ച് ഒരു രാത്രി മുഴുവന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് ചാഹല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റില്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സംഭവത്തില്‍ കൗണ്ടി ടീമായ ഡര്‍ഹാം ടീമിന്‍റെ മുഖ്യ പരിശീലകന്‍ കൂടിയായ ഫ്രാങ്ക്‌ളിനോട് വസ്തുതകള്‍ ആരാഞ്ഞു.
2011ല്‍ മുംബൈ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി ചെന്നൈയിലത്തിയപ്പോഴായിരുന്നു സംഭവമെന്നായിരുന്നു ചാഹലിന്‍റെ വെളിപ്പെടുത്തല്‍. അന്ന് മുംബൈ താരങ്ങളായിരുന്നു സൈമണ്ട്സും ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീമായ ഡര്‍ഹാമിന്‍റെ പരിശീലകനായ ഫ്രാങ്ക്‌ളിനും. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ കിരീടം നേടിയിരുന്നു. സംഭവസദിവസം മദ്യലഹിരിയിലായിരുന്നു സൈമണ്ട്സും ഫ്രാങ്ക‌്ളിനും തന്നെ കൈയും കാലും കെട്ടി വായ ടേപ്പുകൊണ്ട് ഒട്ടിച്ച് കഴിയുമെങ്കില്‍ ഈ കെട്ടഴിക്ക് എന്ന് പറഞ്ഞ് മുറിയില്‍ ഇടുകയായിരുന്നു.
പിന്നീട് പാര്‍ട്ടിക്ക് പോയ ഇരുവരും തന്നെ മുറിയില്‍ പൂട്ടിയിട്ട കാര്യം മറന്നുപോയെന്നും ഒരു രാത്രി മുഴുവന്‍ അതേ അവസ്ഥയില്‍ മുറിയില്‍ കഴിയേണ്ടിവന്നുവെന്നും ചാഹല്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ മുറി വൃത്തിയാക്കാനായി എത്തിയവരാണ് തന്നെ ഈ അവസ്ഥയില്‍ കണ്ടതെന്നും അവര്‍ മറ്റ് ചിലരെ വിളിച്ചുകൂട്ടിയാണ് തന്‍റെ കെട്ടഴിച്ചു വിട്ടതെന്നും ചാഹല്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും ഫ്രാങ്ക്‌ളിനോ സൈമണ്ട്സോ തന്നോട് മാപ്പു പറഞ്ഞിട്ടില്ലെന്നും ചാഹല്‍ വ്യക്തമാക്കി.
നേരത്തെ ഒരു കളിക്കാരന്‍ തന്നെ പതിനഞ്ചാം നിലയില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിച്ചുവെന്ന ചാഹലിന്‍റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു. കളിക്കാരന്‍റെ പേര് ചാഹല്‍ വെളിപ്പെടുത്തിയിരുന്നില്ല. ചാഹലിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ഡര്‍ഹാം ജെയിംസ് ഫ്രാങ്ക്‌ളിനോട് കാര്യങ്ങള്‍ ആരാഞ്ഞുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!