IPL 2022: രോഹിത്തിന്‍റെ മുംബൈക്കതിരെ പാണ്ഡ്യയുടെ ഗുജറാത്ത്, ഇന്ന് പോരാട്ടം തീ പാറും

Published : May 06, 2022, 10:36 AM IST
IPL 2022: രോഹിത്തിന്‍റെ മുംബൈക്കതിരെ പാണ്ഡ്യയുടെ ഗുജറാത്ത്, ഇന്ന് പോരാട്ടം തീ പാറും

Synopsis

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷ. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്.

മുംബൈ: ഐപിഎല്ലിൽ(IPL 2022)മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷ. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്. തുടർച്ചയായ എട്ട് കളിയിൽ തോറ്റ മുംബൈ അവസാനമത്സരത്തിൽ രാജസ്ഥാനെതിരെയാണ് ആദ്യ ജയം സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സിനോട് പകവീട്ടി വാര്‍ണര്‍; പൊളിഞ്ഞത് ക്രിസ് ഗെയ്‌ലിന്‍റെ മിന്നും റെക്കോര്‍ഡ്

ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മങ്ങിയ പ്രകടനമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ബൗളർമാർകൂടി പ്രതീക്ഷ തെറ്റിച്ചപ്പോൾ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചു. ഒൻപത് കളിയിൽ ആറിലും വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ബുമ്രയുടെ പ്രകടനവും നിരാശയാണ്.

സെഞ്ചുറിയടിക്കാന്‍ സിംഗിള്‍ വേണോന്ന് പവല്‍, നീ അടിച്ച് പൊളിക്കടാന്ന് വാര്‍ണര്‍! കയ്യടിച്ച് ആരാധകര്‍

ഹാർദിക് പാണ്ഡ്യയുടെ ബാറ്റിനെ ടൈറ്റൻസ് അമിതമായി ആശ്രയിക്കുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഡേവിഡ് മില്ലറെയും രാഹുൽ തെവാത്തിയയെയും മുംബൈ പേടിക്കണം. റാഷിദ് ഖാനും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ബൗളിംഗ് നിരയും ടൈറ്റൻസിന് മേൽക്കൈ നൽകുന്നുണ്ട്. ഏറെക്കാലം മുംബൈയുടെ നെടുന്തൂണായിരുന്ന ഹാർദിക് ആദ്യമായി രോഹിത്തിനെതിരെ കളിക്കുന്ന മത്സരംകൂടിയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർപ്രൈസായി ജിക്കു, താരമാകാൻ വിഘ്നേഷ് പുത്തൂർ; മിനി താരലേലത്തിലെ മല്ലുഗ്യാങ്
'ടോസിന് ഇറങ്ങുക മാത്രമല്ല ക്യാപ്റ്റന്റെ ജോലി'; സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം