IPL 2022: കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ടോസ്, അഞ്ച് മാറ്റങ്ങളുമായി കൊല്‍ക്കത്ത

Published : May 09, 2022, 07:11 PM ISTUpdated : May 09, 2022, 07:14 PM IST
IPL 2022: കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ടോസ്, അഞ്ച് മാറ്റങ്ങളുമായി കൊല്‍ക്കത്ത

Synopsis

കൊല്‍ക്കത്ത ടീമില്‍ അഞ്ച് മാറ്റങ്ങളുണ്ട്. വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമിന്‍സ്, അജിങ്ക്യാ രഹാനെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചവരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians vs Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായതിനാല്‍ രമണ്‍ദീപ് മുംബൈയുടെ അന്തിമ ഇലവനിലെത്തി.

കൊല്‍ക്കത്ത ടീമില്‍ അഞ്ച് മാറ്റങ്ങളുണ്ട്. വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമിന്‍സ്, അജിങ്ക്യാ രഹാനെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തി.സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് ജയിച്ചതെങ്കില്‍ കൊല്‍ക്കത്ത നാലു കളി ജയിച്ചു. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചതിനാല്‍ ജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം.

പൊള്ളാര്‍ഡില്‍ വിശ്വാസമര്‍പ്പിച്ച് മുംബൈ

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ഇതുവരെ ഫോമിലായില്ലെങ്കിലും ഇന്നത്തെ മത്സരത്തിലും വിന്‍ഡീസ് താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി.10 കളിയിൽ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും 30 കടക്കാന്‍ പൊള്ളാര്‍ഡിനായിട്ടില്ല. ബൗളിംഗിലും മൂര്‍ച്ചയില്ലാത്ത പൊള്ളാര്‍ഡിനെയാണ് ഇക്കുറി ഇതുവരെ ആരാധകര്‍ കണ്ടത്. പൊള്ളാര്‍ഡ് 10 കളിയിൽ നേടിയത് 129 റൺസെങ്കില്‍ സ്ട്രൈക്ക് റേറ്റ് 109.32 മാത്രമാണ്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും നിരാശാജനമായ പ്രകടനമാണ് പൊള്ളാര്‍ഡില്‍ നിന്ന് പുറത്തുവന്നത്.

Kolkata Knight Riders (Playing XI): Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Nitish Rana, Rinku Singh, Andre Russell, Sunil Narine, Sheldon Jackson(w), Pat Cummins, Tim Southee, Varun Chakaravarthy.

Mumbai Indians (Playing XI): Ishan Kishan(w), Rohit Sharma(c), Tilak Varma, Tim David, Kieron Pollard, Ramandeep Singh, Daniel Sams, Murugan Ashwin, Kumar Kartikeya, Jasprit Bumrah, Riley Meredith.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍