IPL 2022 : വിജയവഴി കൊതിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടോസ് വീണു; ശ്രദ്ധാകേന്ദ്രം സ‌ഞ്ജു സാംസണ്‍

Published : May 07, 2022, 03:06 PM ISTUpdated : May 07, 2022, 03:08 PM IST
IPL 2022 : വിജയവഴി കൊതിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടോസ് വീണു; ശ്രദ്ധാകേന്ദ്രം സ‌ഞ്ജു സാംസണ്‍

Synopsis

അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ്(Punjab Kings vs Rajasthan Royals) പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. പഞ്ചാബ് മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ രാജസ്ഥാനില്‍ കരുണ്‍ നായര്‍ക്ക് (Karun Nair) പകരം യശ്വസി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഇടംപിടിച്ചു. പഞ്ചാബിനെതിരെ മികച്ച റെക്കോര്‍ഡുള്ള സ‌ഞ്ജു സാംസണ്‍ (Sanju Samson) ഫോം തുടരും എന്നാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.  

പഞ്ചാബ് കിംഗ്‌സ്: Jonny Bairstow, Shikhar Dhawan, Mayank Agarwal(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Yashasvi Jaiswal, Riyan Parag, Shimron Hetmyer, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. 49 പന്തില്‍ 54 റണ്‍സെടുത്ത സ‍ഞ്ജു സാംസണിന്‍റെ അര്‍ധ സെഞ്ചുറി മാത്രമായിരുന്നു രാജസ്ഥാന് വലിയ ആശ്വാസമായുണ്ടായിരുന്നത്. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്‍റുള്ള പ‌‌ഞ്ചാബ് ഏഴാം സ്ഥാനത്തും.  

IPL 2022 : കണക്കില്‍ കിംഗ് സഞ്ജു സാംസണ്‍; പഞ്ചാബിനെതിരെ രാജസ്ഥാന്‍റെ മുന്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ

 

PREV
Read more Articles on
click me!

Recommended Stories

ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ
കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ