
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Bangalore vs Kolkata) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യജയം തേടിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കില്‍ ജയം തുടരാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 200ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടും പഞ്ചാബിനോട് ബാംഗ്ലൂര്‍ തോറ്റിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ കൊല്‍ക്കത്ത എത്തുന്നത്.
കൊല്‍ക്കത്ത നിരയില്‍ വിദേശ താരങ്ങളായി സുനില്‍ നരെയ്നും ആന്ദ്രെ റസലും സാം ബില്ലിംഗ്സും ഇടം നേടിയപ്പോള്‍ ബാംഗ്ലൂര്‍ ടീമില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്ക് പുറമെ വാനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരാണ് വിദേശതാരങ്ങളായി ടീമിലുള്ളത്.
നേര്‍ക്കുനേര്‍ പോരില്‍ കൊല്‍ക്കത്തക്കാണ് മേല്‍ക്കെ. 29 മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയതില്‍ 16 എണ്ണത്തില്‍ കൊല്‍ക്കത്തയും 13 എണ്ണത്തില്‍ ബാംഗ്ലൂരും ജയിച്ചു. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റു മുട്ടിയപ്പോഴും കൊല്‍ക്കത്തക്കായിരുന്നു ജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!