
മുംബൈ: ഐപിഎല്‍ (IPL 2022) സീസണില്‍ ശരാശരി പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (Sanju Samson) ബാറ്റില്‍ നിന്നുണ്ടായത്. 11 മത്സരങ്ങളില്‍ 321 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 155.82 സ്‌ട്രൈക്ക് റേറ്റും 32.10 ശരാശരിയുമാണ് സഞ്ജുവിനുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് സഞ്ജു.
എന്നാല്‍ മികച്ച പ്രകടനം വരാനിക്കുന്നതേയുള്ളുവെന്നാണ് സഞ്ജു പറയുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ഐ പി എല്ലില്‍ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനാണ്. ജോസ് ബട്‌ലറുടെ സാന്നിധ്യം കളത്തിനകത്തും പുറത്തും സഹായമാകുന്നുണ്ട്. ക്യാപ്റ്റനായതോടെ ബാറ്റിംഗില്‍ ഉള്‍പ്പടെ ചുമതലകള്‍ മാറി. ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ.'' സഞ്ജു പറഞ്ഞു.
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൊരുതുകയാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ മത്സരം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍.
115 റണ്‍സിന് പുറത്തായത് കുറഞ്ഞ സ്‌കോറും. എട്ട് വിക്കറ്റിന് 207 റണ്‍സിലെത്തിയതാണ് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍. 60 റണ്‍സിന് പുറത്തായത് ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോറും. സാധ്യതാ ഇലവന്‍ അറിയാം...
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ജിമ്മി നീഷാം/ റാസി വാന്‍ ഡര്‍ ഡസ്സന്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, അക്സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!