IPL 2022 : ഹിറ്റ്‌മാന്‍ ഫാന്‍സ് വിഷമിക്കേണ്ടാ; രോഹിത് ശര്‍മ്മയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി യുവ്‌രാജ് സിംഗ്

Published : May 10, 2022, 07:51 PM ISTUpdated : May 10, 2022, 07:54 PM IST
IPL 2022 : ഹിറ്റ്‌മാന്‍ ഫാന്‍സ് വിഷമിക്കേണ്ടാ; രോഹിത് ശര്‍മ്മയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി യുവ്‌രാജ് സിംഗ്

Synopsis

രോഹിത്തിനെ കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) താരം വിരാട് കോലിയെ (Virat Kohli) പോലെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മറക്കാനാഗ്രഹിക്കുന്ന സീസണാണ് ഇതുവരെ. 11 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമാണ് ബിഗ് ഹിറ്റുകള്‍ക്ക് പേരുകേട്ട ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്നുണ്ടായത്. ബാറ്റിംഗ് ശരാശരി 18 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 125 മാത്രമേയുള്ളൂ. എങ്കിലും രോഹിത്തിനെ കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ് (Yuvraj Singh). 

'ഹിറ്റ്‌മാന് കുറച്ച് നിര്‍ഭാഗ്യമുണ്ട്. എന്നാല്‍ വലുത് എന്തൊക്കയോ വരാനിരിക്കുന്നു. ആത്മവിശ്വാസത്തോടെ തുടരുക' എന്നാണ് യുവിയുടെ ട്വീറ്റ്. തന്‍റെ പ്രവചനം എന്ന് വ്യക്തമാക്കിയാണ് യുവ്‌രാജ് ഇക്കാര്യം എഴുതിയത്. 

11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ഇതിനകം പ്ലേഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. സീസണില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ഇതുവരെ മുംബൈക്കുള്ളൂ. അതിനാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനെ കുറിച്ചായിരിക്കും യുവിയുടെ പ്രവചനം എന്നാണ് സൂചന. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയാണ് ലോകകപ്പിന് വേദിയാവുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്ക് സെമി കാണാനായിരുന്നില്ല. 

അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 52 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞാണ് മുംബൈ കനത്ത തോല്‍വി വഴങ്ങിയത്. അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അഞ്ചോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട കൊല്‍ക്കത്തയെ മധ്യ ഓവറുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് 165 റണ്‍സിലൊതുക്കിയത്. 24 പന്തില്‍ 43 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നിതീഷ് റാണ 26 പന്തില്‍ 43 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര നാലോവറില്‍ 10 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റെടുത്തു.

IPL 2022 : ചെറിയ കയ്യബദ്ധം! പൊള്ളാര്‍ഡിന്‍റെ അമളി കണ്ട് പൊട്ടിച്ചിരിച്ച് രോഹിത് ശര്‍മ്മ- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍