ഓറഞ്ച് ക്യാപ്: സഞ്ജുവിനെ പിന്തള്ളി കെ എല്‍ രാഹുൽ; മോശം ഫോമിലും മുംബൈയുടെ ടോപ് സ്കോറര്‍ രോഹിത് തന്നെ

Published : May 18, 2024, 09:29 AM IST
ഓറഞ്ച് ക്യാപ്: സഞ്ജുവിനെ പിന്തള്ളി കെ എല്‍ രാഹുൽ; മോശം ഫോമിലും മുംബൈയുടെ ടോപ് സ്കോറര്‍ രോഹിത് തന്നെ

Synopsis

രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 136.12 ഉം സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 156.52 ഉം ആണ്.

മുംബൈ: ഐപിഎല്ലിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ മറികടന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുല്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 41 പന്തില്‍ 55 റണ്‍സടിച്ച രാഹുല്‍ 14 മത്സരങ്ങളില്‍ 520 റണ്‍സുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രാഹുലിനെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച സഞ്ജു സാംസണ്‍ 13 കളികളില്ർ 504 റണ്‍സുമായി ഏഴാം സ്ഥാനത്താണ്.

എന്നാല്‍ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 136.12 ഉം സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 156.52 ഉം ആണ്. ഇന്നലെ മുംബൈക്കെതിരെ 29 പന്തില്‍ 75 റണ്‍സടിച്ച നിക്കോളാസ് പുരാനാണ് ടോപ് 10ല്‍ ഫിനിഷ് ചെയ്ത മറ്റൊരു ബാറ്റര്‍. 14 മതസരങ്ങളില്‍ 499 റണ്‍സടിച്ച പുരാന്‍ സഞ്ജുവിന് പിന്നില്‍ എട്ടാമതാണ്. 178.21 എന്ന മികച്ച സ്ട്രൈക്ക് റേറ്റും പുരാനുണ്ട്.

ആശ്വാസ ജയവുമില്ല, അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് മുംബൈ; ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി ലഖ്നൗ

സീസണില്‍ മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റു വാങ്ങിയപ്പോഴും മുംബൈയുടെ ടോപ് സ്കോറര്‍ രോഹിത് ശര്‍മയാണെന്നതാണ് ഏറ്റവം വലിയ പ്രത്യേകത. 14 മത്സരങ്ങളില്‍ 417 റണ്‍സടിച്ച് പതിമൂന്നാം സ്ഥാനത്തുള്ള രോഹിത് തന്നെയാണ് ആദ്യ റണ്‍വേട്ടക്കാരുടെ ആദ്യ15ലുള്ള  ആദ്യ മുംബൈ താരം. 13 മത്സരങ്ങളില്‍ 416 റണ്‍സടിച്ച യുവതാരം തിലക് വര്‍മ രോഹിത്തിന് പിന്നില്‍ പതിനാലാം സ്ഥാനത്തുണ്ട്.

ആദ്യ അഞ്ചില്‍ വിരാട് കോലി(661), റുതുരാജ് ഗെയ്ക്‌വാദ്(583), ട്രാവിസ് ഹെഡ്(533), റിയാന്‍ പരാഗ്(531), സായ് സുദര്‍ശന്‍(527) എന്നിവരുടെ സ്ഥാനങ്ങളില്‍ മാറ്റമില്ല. സുനില്‍ നരെയ്ന്‍(461), റിഷഭ് പന്ത്(446) എന്നിവരും ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജയ്സ്വാളിന് ഇടമില്ല, ജഡേജക്ക് ലാസ്റ്റ് ചാന്‍സ്, ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്‍റെ അവസാന ശ്രമവും പാളി, ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി